"എന്റെ സ്വപ്നം അവസാനിച്ചു, എല്ലാവർക്കും നന്ദി": എറിക്ക് ടെൻഹാഗ്

പണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് കേൾക്കുമ്പോൾ എതിരാളികൾ ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. ഏത് ചെറിയ ടീമിന് വേണമെങ്കിലും വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന അവസ്ഥയിലായി കാര്യങ്ങൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിൽ ഏറ്റവും മോശമായ ഒരു ടീം ഉണ്ടെങ്കിൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. ഈ സീസണിൽ കേവലം നാലുമത്സരങ്ങളിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ പതിനാലാം സ്ഥാനത്തേക്ക് പിന്തുടപ്പെട്ടിരുന്നു.

മോശമായ പ്രകടനങ്ങൾ കാരണം അവർ പരിശീലകനായ എറിക്ക് ടെൻഹാഗിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി. പകരം റൂബൻ അമോറിമിനെ അവർ മുഖ്യ പരിശീലകനായി കൊണ്ട് നിയമിച്ചിട്ടുണ്ട്. ടീമിൽ നിന്ന് പുറത്തായ താരം ഇന്നേവരെ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ മൗനം വെടിഞ്ഞിട്ടുണ്ട്.

എറിക്ക് ടെൻഹാഗ് പറയുന്നത് ഇങ്ങനെ:

“ആദ്യമായി ഞാൻ യുണൈറ്റഡ് ആരാധകരോട് നന്ദി പറയുന്നു. ക്ലബ്ബിന് വേണ്ടി എപ്പോഴും നിലകൊള്ളുന്നതിൽ നന്ദി അറിയിക്കുന്നു. ഹോമിലാണെങ്കിലും എവേ മത്സരത്തിലാണെങ്കിലും നിങ്ങളുടെ പിന്തുണ അപാരമാണ്. യുണൈറ്റഡ്ലെ എല്ലാവരോടും നന്ദി പറയുന്നു. നമ്മൾ അവിടെ രണ്ട് കിരീടങ്ങൾ ഒരുമിച്ച് നേടിയിട്ടുണ്ട്. ഈ നേട്ടം ഞാൻ എന്റെ ജീവിതകാലം മുഴുവനും ഓർക്കും. കൂടുതൽ കിരീടങ്ങൾ നേടുക എന്നതായിരുന്നു എന്റെ സ്വപ്നം. നിർഭാഗ്യവശാൽ അത് സാധ്യമായില്ല. എന്റെ സ്വപ്നം ഇപ്പോൾ അവസാനിച്ചിരിക്കുന്നു. ക്ലബ്ബിനും ആരാധകർക്കും എല്ലാവിധ ആശംസകളും ഞാൻ നേരുന്നു ” എറിക്ക് ടെൻഹാഗ് പറഞ്ഞു.