നെയ്മർ ജൂനിയറിന് ശേഷം ബ്രസീൽ ടീമിനെ ഏറ്റവും മികച്ച ലെവെലിലേക്ക് കൊണ്ട് വരാൻ കെല്പുള്ള താരമാണ് 17 കാരനായ എസ്റ്റവായോ വില്യൻ. മികച്ച പ്രകടനങ്ങളാണ് അദ്ദേഹം ടീമിന് വേണ്ടി കാഴ്ച വെക്കുന്നത്. ബ്രസീൽ ടീമിന്റെ ഭാവി താരമായിട്ടാണ് ആരാധകർ അദ്ദേഹത്തെ കാണുന്നത്.
ഫെലിപ്പേ ആൻഡേഴ്സൺ ക്ലബ് ലെവലിൽ വില്യനൊപ്പം കളിക്കുന്ന താരമാണ്. അതിന് മുൻപ് നെയ്മർ ജൂനിയർക്കൊപ്പം കളിച്ചിട്ടുള്ള താരം കൂടിയാണ് ആൻഡേഴ്സൺ. എസ്റ്റവായോ വില്യനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
ഫെലിപ്പേ ആൻഡേഴ്സൺ പറയുന്നത് ഇങ്ങനെ:
“നെയ്മർക്കും എസ്റ്റവായോ വില്യനും ഒരുപാട് സാമ്യതകൾ ഉണ്ട്. ഓരോ മത്സരങ്ങളിലും എസ്റ്റവായോ എങ്ങനെയാണ് അത്ഭുതപ്പെടുത്തുന്നത് എന്നത് അദ്ദേഹത്തിന്റെ ടാലെന്റിന്റെ ഉദാഹരണമാണ്. തന്റെ വളർച്ച കാലഘട്ടത്തിലാണ് അദ്ദേഹം ഉള്ളത്. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. പരിധികൾ ഇല്ലാത്ത താരമാണ് അദ്ദേഹം. നന്നായി ഹാർഡ് വർക്ക് ചെയ്യുന്നു, എല്ലാം മനസ്സിലാക്കുന്നു, എല്ലാം പഠിക്കുന്നു, അതെല്ലാം പ്രാവർത്തികമാക്കുന്നു എന്നതൊക്കെ അദ്ദേഹത്തിൽ കാണാൻ കഴിയും. കളിക്കളത്തിൽ നല്ല വേഴ്സാറ്റിലിറ്റി ഉള്ള താരമാണ് അദ്ദേഹം. പന്ത് നഷ്ടമായി കഴിഞ്ഞാൽ നിരാശപ്പെട്ട് നിൽക്കുന്ന താരമല്ല എസ്റ്റവായോ. വളരെയധികം പേഴ്സണാലിറ്റി ഉണ്ട് അദ്ദേഹത്തിന്. നെയ്‌മർക്കും അദ്ദേഹത്തിന് ഒരുപാട് സാമ്യതകൾ ഉണ്ട്. പരിമിതികൾ ഇല്ലാത്ത താരങ്ങളാണ് ഇവർ” ഫെലിപ്പേ ആൻഡേഴ്സൺ പറഞ്ഞു.
പരിക്കിൽ നിന്നും നെയ്മർ ജൂനിയർ ഇത് വരെ മുക്തി നേടിയിട്ടില്ല. ബ്രസീൽ ടീമിൽ താരത്തിന്റെ വിടവ് നന്നായി അറിയാൻ സാധിക്കുന്നുണ്ട്. നിലവിൽ വിനീഷ്യസ് ജൂനിയർ, എസ്റ്റവായോ വില്യൻ എന്നിവരുടെ മികവിലാണ് ടീം മികച്ച നിൽക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മെഡിക്കൽ ടെസ്റ്റിൽ നിന്നും നെയ്മർ ജൂനിയറിന് അനുകൂലമായ റിപ്പോട്ടുകൾ വന്നിരുന്നില്ല. അത് കൊണ്ട് ഇനിയും അദ്ദേഹത്തിന് ഭേദമാകുന്നത് വരെ കാത്തിരിക്കേണ്ടി വരും.