നെയ്മർ ഇന്റർ മിയാമിയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്"; തുറന്ന് പറഞ്ഞ് മുൻ അമേരിക്കൻ താരം

നിലവിൽ ഏതെങ്കിലും ഫുട്ബോൾ താരത്തിന് മോശം സമയമുണ്ടെങ്കിൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ബ്രസീൽ താരമായ നെയ്മർ ജൂനിയർ. പരിക്ക് കാരണം ഒരു വർഷത്തോളമാണ് അദ്ദേഹം കളിക്കളത്തിൽ നിന്നും മാറി നിന്നത്. അതിലൂടെ കോപ്പ അമേരിക്ക അടക്കം നിരവധി ടൂർണമെന്റുകളും അദ്ദേഹത്തിന് നഷ്ട്ടമായി. പരിക്കിൽ നിന്നും മുക്തി നേടിയ ശേഷം നെയ്മർ കുറച്ച് ആഴ്ചകൾ മാത്രമേ ആയുള്ളൂ അൽ ഹിലാലിന്റെ കൂടെ ജോയിൻ ചെയ്തിട്ട്. എന്നാൽ വീണ്ടും അദ്ദേഹത്തിന് പരിക്ക് ഏറ്റു.

പരിക്കിൽ നിന്നും പൂർണമായും മുക്തനാവാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വരുന്ന സമ്മറിൽ അൽ ഹിലാലുമായുള്ള നെയ്മറിന്റെ കോൺട്രാക്ട് അവസാനിക്കും. ഈ കരാർ ക്ലബ്ബ് പുതുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ കൈവന്നിട്ടില്ല. താരം വരുന്ന സമ്മറിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയിലേക്കെത്തും എന്നുള്ള റൂമറുകൾ സജീവമാണ്. അതിനെ കുറിച്ച് മുൻ അമേരിക്കൻ താരമായ ഹെർക്കുലീസ് ഗോമസ് സംസാരിച്ചു.

ഹെർക്കുലീസ് ഗോമസ് പറയുന്നത് ഇങ്ങനെ:

” നെയ്മർ ഇന്റർമയാമിയിലേക്ക് വരാൻ ആഗ്രഹിക്കുന്നു എന്നുള്ളത് മാത്രമല്ല, മറിച്ച് അദ്ദേഹത്തിന് അത് ആവശ്യമാണ്. മെസിക്കും സുഹൃത്തുക്കളോടൊപ്പവും ചേർന്നാൽ മാത്രമേ നെയ്മർക്ക് തന്റെ പഴയ മികവ് കണ്ടെടുക്കാൻ സാധിക്കുകയുള്ളൂ. ഇന്റർമയാമിയിലേക്ക് വരുന്നതാണ് അദ്ദേഹത്തിന് നല്ലത്. സുവാരസ്‌ ഇപ്പോൾ ചെയ്യുന്നത് നോക്കൂ. മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്. നെയ്മർക്കും അതുപോലെ മികച്ച പ്രകടനം നടത്താൻ കഴിയും. മാത്രമല്ല അത് ബ്രസീലിന്റെ ദേശീയ ടീമിന് ഉപകാരപ്പെടുകയും ചെയ്യും “ ഹെർക്കുലീസ് ഗോമസ് പറഞ്ഞു.

വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് നെയ്മർ അൽ ഹിലാലിന്‌ വേണ്ടി കളിച്ചിരിക്കുന്നത്. അതിൽ ആരാധകർ നിരാശയിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം നിരവധി താരങ്ങളാണ് സൗദി ലീഗിൽ തകർപ്പൻ പ്രകടനം നടത്തുന്നത്. അൽ ഹിലാൽ ആരാധകർ നെയ്മറിൽ
ഒരുപാട് പ്രതീക്ഷകൾ അർപ്പിച്ചിരുന്നു. അടുത്ത സമ്മർ ട്രാൻസ്ഫറിൽ വിനീഷ്യസ് ജൂനിയറിനെ കൊണ്ട് വരാനുള്ള പദ്ധതിയും ടീം മാനേജ്‌മന്റ് തയ്യാറാകുന്നുണ്ട്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍