കിലിയൻ എംബപ്പേയ്ക്ക് ഇപ്പോൾ മോശ സമയമാണ്. നാളുകൾ ഏറെയായിട്ട് അദ്ദേഹം ഇപ്പോൾ മോശമായ ഫോമിലാണ് തുടരുന്നത്. എല്ലാ ടൂർണ്ണമെന്റിലും എംബാപ്പയുടെ മികവിനെ പ്രശംസിച്ച് പലരും എത്തിയിരുന്നു എന്നാൽ അവർ തന്നെ ഇപ്പോൾ താരത്തിന് എതിരെ സംസാരിക്കുകയാണ്. ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഒരു ഗോൾ എങ്കിലും അടിക്കാൻ പാടുപെടുന്ന എംബാപ്പയെ ആണ് നമുക്ക് സമീപകാലങ്ങളിലായി കാണാൻ സാധിക്കുന്നത്.
ഇന്നലെ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ കിലിയൻ എംബപ്പേയ്ക്ക് ടീമിൽ സ്റ്റാർട്ടിങ്ങിൽ അവസരം ലഭിച്ചിരുന്നില്ല. പക്ഷെ ഫ്രാൻസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബെൽജിയത്തിനെ തോല്പിച്ചിരുന്നു. രണ്ട് ഗോളുകളുടെ ലീഡ് ഉള്ളപ്പോഴാണ് പരിശീലകൻ എംബാപ്പയെ ഇറക്കിയത്. താരത്തിനെ വിമർശിച്ച് കൊണ്ട് ഫ്രഞ്ച് ഇതിഹാസമായ ലിസറാസു രംഗത്ത് എത്തിയിരിക്കുകയാണ്.
ലിസറാസു പറയുന്നത് ഇങ്ങനെ:
“ആരാധകർ ടീമിൽ നിരാശ പ്രകടിപ്പിക്കുന്നതിൽ കാര്യമുണ്ട്. നിങ്ങൾ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ട്. അവർക്ക് പ്രതീക്ഷകൾ നൽകേണ്ടതുണ്ട്. എംബപ്പേക്ക് തന്റെ ഏറ്റവും മികച്ച വേർഷൻ പുറത്തെടുക്കാൻ ഇപ്പോൾ സാധിക്കുന്നില്ല. പഴയ പ്രഹര ശേഷിയൊക്കെ താരത്തിന് നഷ്ടമായിട്ടുണ്ട്, ഇപ്പോൾ അത്ര നിർണായകതാരം ഒന്നുമല്ല.തീർച്ചയായും അദ്ദേഹം ഒരു മികച്ച താരമൊക്കെ തന്നെയാണ്. പക്ഷേ അദ്ദേഹത്തെ ഇപ്പോൾ ആരും ഭയപ്പെടുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം ” ലിസറാസു പറഞ്ഞു.
ഫ്രഞ്ച് ടീമിൽ മോശമായ പ്രകടനമാണ് താരം നടത്തുന്നത്. ക്ലബ് ലെവലിൽ അദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടിയാണ് കളിക്കുന്നത്. റയലിൽ കളിച്ചിട്ട് മൂന്നു ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്. അദ്ദേഹത്തിന്റെ മോശമായ ഫോമിൽ ആരാധകർ നിരാശയിലാണ്. അടുത്ത മത്സരത്തിൽ റയൽ സോസിഡാഡാണ് അവരുടെ എതിരാളികൾ. പഴയ പോലെ താരത്തിന് ഗോൾ വേട്ട തുടരാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.