"ഞാൻ വീഡിയോ ഗെയിമിൽ കണ്ട താരങ്ങളുടെ കൂടെയാണ് ഇപ്പോൾ കളിക്കുന്നത്"; ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ബ്രസീൽ ടീമിലേക്ക് വന്ന പുത്തൻ താരോദയമാണ് ഡിഫൻഡർ മുറില്ലോ. മികച്ച പ്രകടനമാണ് താരം നടത്തുന്നത്. 22 വയസ്സ് മാത്രമുള്ള ഈ താരം പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റിന് വേണ്ടി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്. വെനിസ്വേലയും ഉറുഗ്വയുമാണ് അവരുടെ എതിരാളികൾ.

ബ്രസീൽ ടീമിൽ ഇടം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് താരം ഇപ്പോൾ സംസാരിച്ചിരിക്കുകയാണ്. ടിവിയിലും വീഡിയോ ഗെയിമിലും മാത്രം കണ്ട താരങ്ങളോടൊപ്പമാണ് ഇനി താൻ കളിക്കളം പങ്കിടാൻ പോകുന്നത് എന്നും അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുറില്ലോ പറയുന്നത് ഇങ്ങനെ:

”ഞാൻ ദൈവത്തോട് നന്ദി പറയേണ്ടതുണ്ട്. എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഈ താരങ്ങളെ ഞാൻ ടിവിയിലും വീഡിയോ ഗെയിമിലും മാത്രമാണ് കണ്ടിട്ടുള്ളത്. ഇപ്പോൾ അവരോടൊപ്പം കളിക്കളം പങ്കിടുന്നു”

മുറില്ലോ തുടർന്നു:

“ഇതൊരു പ്രിവിലേജ് തന്നെയാണ്. ഞാൻ എന്റെ സ്വപ്നത്തിലാണ് ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദേശീയ ടീമിന് വേണ്ടി എന്റെ ഡ്യൂട്ടി നിർവ്വഹിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” മുറില്ലോ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ