" ഞങ്ങളുടെ ശെരിക്കുമുള്ള പ്രകടനം എതിരാളികൾ കാണാൻ ഇരിക്കുന്നെ ഒള്ളു"; പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

ലാലിഗയിൽ മികച്ച പ്രകടനമാണ് നിലവിൽ ബാഴ്‌സിലോണ നടത്തുന്നത്. ഇന്നത്തെ പോരാട്ടം ബാഴ്‌സയും കരുത്തരായ ഡിപോർട്ടിവോ അലാവസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അലവാസിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ ബാഴ്‌സയ്ക്ക് വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ ഒസാസുനയോട് പരാജയപ്പെട്ടിരുന്നു. ബാഴ്സിലോണയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന താരങ്ങളാണ് ലാമിന് യമാലും, റഫീഞ്ഞയും. ഇത്രയും മത്സരങ്ങൾ ബാഴ്‌സ വിജയിക്കുന്നതിന്റെ കാരണം ഇവരുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് തന്നെയാണ്. ഇന്നത്തെ മത്സരത്തിൽ തുറുപ്പ് ചീട്ടുകൾ ഇവർ തന്നെയാണ്.

മത്സരത്തിന്റെ കുറിച്ച് പരിശീലകനായ ഹാൻസി ഫ്ലിക്ക് സംസാരിച്ചു. കഴിജ മത്സരം പോലെ ആകില്ല ഇന്നത്തെ മത്സരമെന്നും, വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ ചിന്തിക്കുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്.

ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:

“മത്സരത്തിൽ വിജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ഞങ്ങൾ ചിന്തിക്കുന്നില്ല. ഇന്റർനാഷണൽ ബ്രേക്കിന് മുന്നേ 3 പോയിന്റുകൾ പോക്കറ്റിൽ ആക്കുക എന്നുള്ളത് മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യം. മത്സരത്തിന്റെ തുടക്കം തൊട്ടേ വളരെയധികം തീവ്രത ഉണ്ടായിരിക്കും. അതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച ഞങ്ങൾ വരുത്തിവെച്ച പിഴവുകൾ ആവർത്തിക്കാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഞങ്ങൾ അവസരങ്ങൾ ഉണ്ടാക്കിയെടുക്കണം. കൂടാതെ പൊസെഷൻ വരുതിയിലാക്കുകയും വേണം ” ഹാൻസി ഫ്ലിക്ക് പറഞ്ഞു.

ലാലിഗയിൽ എട്ടുമത്സരങ്ങളിൽ നിന്ന് 21 പോയിന്റ് നേടിക്കൊണ്ട് ബാഴ്സ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 9 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. ബാഴ്‌സയ്ക്ക് വേണ്ടി ഓഗസ്റ്റ് മാസത്തിലെ ഏറ്റവും മികച്ച ലാലിഗ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് റാഫിഞ്ഞയായിരുന്നു. തുടർന്നു സെപ്റ്റംബർ മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ ലാമിന് യമാലും. ഇന്നത്തെ മത്സരത്തിൽ പ്രധാനപ്പെട്ട എല്ലാ താരങ്ങളും ആദ്യ ലൈനപ്പിൽ ഉണ്ടാകും എന്നത് ഉറപ്പാണ്.

Latest Stories

നയം വ്യക്തമാക്കി അന്‍വര്‍; മലപ്പുറം-കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല; മതസ്ഥാപനങ്ങളുടെ നിയന്ത്രണം മത വിശ്വാസികള്‍ക്ക്

'മോദി രാജിന്' അടിയാകുമോ ഹരിയാനയും കശ്മീരും!

സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വേണ്ട; ഷാഫി പറമ്പിലിന്റെ പ്രിയ ശിഷ്യനെ മത്സരിപ്പിക്കരുതെന്ന് നേതാക്കള്‍; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കങ്ങള്‍

'ഒടുവിൽ പെൺപുലികൾ വിജയം രുചിച്ചു'; പാകിസ്താനിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് ജയം

"മൊട കാണിച്ചാൽ നീ വീണ്ടും പുറത്താകും, ഞാൻ ആൾ ഇച്ചിരി പിശകാ"; പിഎസ്ജി താരത്തിന് താകീദ് നൽകി പരിശീലകൻ

ബൈക്കപകടത്തില്‍ പെണ്‍സുഹൃത്തിന് ദാരുണാന്ത്യം; പിന്നാലെ ബസിന് മുന്നില്‍ ചാടി യുവാവും ജീവനൊടുക്കി

കോണ്‍ഗ്രസിന്റെ തിരിച്ചുവരവുകള്‍!; 'മോദി രാജിന്' അടിയാകുമോ ഹരിയാനയും കശ്മീരും!

ഒന്നേകാൽ ലക്ഷം രൂപ വരെ വിലക്കുറവിൽ കാറുകൾ വിൽക്കാൻ ഹോണ്ട!

വിവാദ 'വനിത' ! നടി വനിതയുടേത് നാലാം വിവാഹമോ? സത്യമെന്ത്?

ഭർത്താവിന്റെ മരണശേഷവും നടി രേഖ സിന്ദൂരം അണിയുന്നു; കാരണം ഇത്!!!