"റയൽ മാഡ്രിഡ് കാണിച്ചത് തരംതാണ പ്രവൃത്തിയായി പോയി"; തുറന്നടിച്ച് ലാലിഗ പ്രസിഡന്റ്

ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ലോകമെമ്പാടും വലിയ വിവാദങ്ങളിലേക്ക് പോയി.

റയൽ മാഡ്രിഡിന്റെ ഈ പ്രവർത്തിയിൽ ഒരുപാട് ആരാധകരും താരങ്ങളും വിമർശിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഫുട്ബോളിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമെന്നും അതിനെ കാണേണ്ട രീതിയിൽ കാണണം എന്നുമാണ് റയൽ മാഡ്രിഡിനോട് മുൻ താരങ്ങൾ ആവശ്യപ്പെടുന്നത്. വിവാദങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലാലിഗ പ്രെസിഡന്റായ ഹവിയർ ടെബാസ്.

ഹവിയർ ടെബാസ് പറയുന്നത് ഇങ്ങനെ:

”റയൽ മാഡ്രിഡ് ബാലൺ ഡി ഓർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കണമായിരുന്നു. ഫ്രാൻസ് ഫുട്ബോളിന്റെ സിസ്റ്റത്തെ ചോദ്യം ചെയ്യാൻ അവർക്ക് അധികാരമില്ല. റയൽ മാഡ്രിഡ് ഇരവാദം കളിക്കുകയാണ്. അത് ഭയങ്കര ഓവറാണ്. അനാവശ്യവുമാണ്. എന്താണ് അവർ ചെയ്യുന്നത് എനിക്ക് മനസ്സിലാകുന്നില്ല. ഇത് തരംതാണ പ്രവർത്തിയായിപ്പോയി. സ്പെയിനിലും ഇത്തരത്തിലുള്ള പ്രവർത്തികൾ അവരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടുണ്ട് ” ഹവിയർ ടെബാസ് പറഞ്ഞു.

ചടങ്ങിൽ റയൽ താരങ്ങളായ കിലിയൻ എംബപ്പേ, പരിശീലകനായ കാർലോ അഞ്ചലോട്ടി എന്നിവർക്കും പുരസ്‌കാരങ്ങൾ ഉണ്ടായിരുന്നു. പക്ഷെ വിനിക്ക് നൽകാത്ത ബാലൺ ഡി ഓർ കാരണം അവർ അതിൽ നിന്ന് പിന്മാറി ചടങ്ങ് ബഹ്‌സ്കരിച്ചു.