"റൊണാൾഡോയ്ക്ക് 1000 ഗോൾ നേടാനാവില്ല, അയാൾക്ക് അത് സാധിക്കില്ല"; തുറന്നടിച്ച് മുൻ ലിവർപൂൾ താരം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 900 ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരം എന്ന റെക്കോഡ് ആണ് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. 1000 ഗോളുകൾ നേടി രാജകീയമായി പടിയിറങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് റൊണാൾഡോ നേരത്തെ പറഞ്ഞിരുന്നു. തന്റെ അവസാന ഘട്ട ഫുട്ബോൾ യാത്രകൾ ഇപ്പോൾ ആസ്വദിക്കുകയാണ് അദ്ദേഹം.

എന്നാൽ 1000 ഗോളുകൾ നേടാൻ താരത്തിന് സാധിക്കില്ല എന്ന് വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലിവർപൂൾ താരമായിരുന്ന ഡയറ്റ്മർ ഹമാൻ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടനെ തന്നെ വിരമിച്ചേക്കുമെന്നും, അദ്ദേഹത്തിന് ആ നേട്ടത്തിൽ എത്താൻ സാധിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ഡയറ്റ്മർ ഹമാൻ പറയുന്നത് ഇങ്ങനെ:

“ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയർ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന് തന്നെ മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് സ്കോട്ട് ലാൻഡിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം മോശമായ രൂപത്തിൽ റിയാക്ട് ചെയ്തത്. അദ്ദേഹത്തിന്റെ ഈഗോയാണ് അദ്ദേഹത്തെ ഇന്ന് കാണുന്ന ഒരു താരമാക്കി മാറ്റിയത്. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ ചേഷ്ടകൾ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒന്നാണ്. പോർച്ചുഗലിന്റെ താൽപര്യങ്ങളെക്കാൾ കൂടുതൽ സ്വന്തം താല്പര്യങ്ങൾക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻഗണന നൽകുന്നത്”

ഡയറ്റ്മർ ഹമാൻ തുടർന്നു:

“നേഷൻസ് ലീഗിൽ റൊണാൾഡോ നാലു ഗോളുകൾ നേടി. പക്ഷേ അത് പോർച്ചുഗലിനെ മികച്ച ടീമാക്കി മാറ്റുന്നില്ല. റൊണാൾഡോ ഇല്ലെങ്കിലും അവർക്ക് വിജയിക്കാൻ കഴിയും. സ്വന്തം താല്പര്യങ്ങൾക്ക് മുൻഗണന നൽകാതെ ടീമിന്റെ താല്പര്യങ്ങൾക്ക് മുൻഗണന നൽകാൻ റൊണാൾഡോ ഇനിയെങ്കിലും ശ്രമിക്കണം. ക്രിസ്റ്റ്യാനോ ആയിരം ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞാൽ എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ അത്ഭുതമായിരിക്കും. അതിലേക്ക് എത്താൻ അദ്ദേഹത്തിന് കഴിയും എന്ന് ഞാൻ കരുതുന്നില്ല ” ഡയറ്റ്മർ ഹമാൻ പറഞ്ഞു.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം