"റൊണാൾഡോയ്ക്ക് ഫുട്ബോൾ കളിക്കാൻ അറിയില്ല"; വിചിത്ര വാദവുമായി മുൻ റയൽ മാഡ്രിഡ് താരം

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പ്രൊഫഷണൽ കാരിയറിൽ 900 ഗോളുകൾ നേടുന്ന ആദ്യ ഫുട്ബോൾ കളിക്കാരൻ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അടുത്തതായി 1000 ഗോളുകൾ നേടാനാണ് തന്റെ ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്റർനാഷണൽ ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് ഉള്ളത്. 39ആം വയസിലും അദ്ദേഹം ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടിട്ടുള്ള താരവും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഫോം ഔട്ട് ആകുമ്പോൾ അദ്ദേഹത്തെ വിമർശിക്കാൻ ഒരുപാട് പേര് രംഗത്ത് വരും, എന്നാൽ മികച്ച പ്രകടനം നടത്തുമ്പോൾ അവരെല്ലാം പുകഴ്ത്താനും വരും. ഇതാണ് അദ്ദേഹത്തിന്റെ കരിയറിൽ സംഭവിക്കുന്നത്. മുൻപ് റയലിന് വേണ്ടി കളിച്ചിട്ടുള്ള താരമായ അന്റോണിയോ കസ്സാനോ റൊണാൾഡോയെ കുറിച്ച് സംസാരിച്ചരിക്കുകയാണ്.

അന്റോണിയോ കസ്സാനോ പറയുന്നത് ഇങ്ങനെ:

”ഫുട്ബോൾ എങ്ങനെ കളിക്കണം എന്നറിയാത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹത്തിന് വേണമെങ്കിൽ 3000 ഗോളുകൾ നേടാൻ സാധിക്കും. പക്ഷേ ഫുട്ബോൾ കളിക്കാൻ അറിയില്ല.ബാക്കിയുള്ള സ്ട്രൈക്കർമാരെ നോക്കൂ, ഹിഗ്വെയിൻ, ലെവൻഡോസ്‌കി, ബെൻസിമ, ഇബ്ര, സുവാരസ് ഇവർ എല്ലാവരും ഫുട്ബോൾ കളിച്ചിട്ടുള്ളവരാണ്. ടീം ഫുട്ബോൾ എങ്ങനെ കളിക്കണം എന്നുള്ളത് അവർക്കറിയാം. പക്ഷേ ക്രിസ്റ്റ്യാനോ അങ്ങനെയല്ല. ഗോൾ, ഗോൾ, ഗോൾ എന്നല്ലാതെ മറ്റൊരു ലക്ഷ്യവും അദ്ദേഹത്തിന് ഇല്ല” അന്റോണിയോ കസ്സാനോ പറഞ്ഞു.

ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന താരമാണ് അന്റോണിയോ. 2006 മുതൽ 2008 വരെയാണ് ഇദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ളത്. ക്രിസ്റ്റ്യാനോ നിലവിൽ അൽനാസറിന് വേണ്ടിയാണ് കളിക്കുന്നത്. ടീമിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം ഇപ്പോൾ നടത്തി വരുന്നതും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ