"റൊണാൾഡോ എന്റെ സുഹൃത്താണെങ്കിലും GOAT ആയി ഞാൻ കാണുന്നത് അദ്ദേഹത്തെയാണ്"; ഫ്രാങ്ക് ലംപാർഡ് അഭിപ്രായപ്പെട്ടു

പെലെയ്ക്കും മറഡോണയ്ക്കും ശേഷം ലോക ഫുട്ബോളിനെ മറ്റു കായിക ഇനങ്ങളിൽ നിന്നും ഉന്നതിയിൽ എത്തിച്ച താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇവരിൽ ആരാണ് യഥാർത്ഥ GOAT എന്നത് ഇന്നും ആരാധകർക്കിടയിൽ തർക്കമാണ്. റൊണാൾഡോ നിലവിൽ ഗംഭീര പ്രകടനമാണ് നടത്തി വരുന്നത്. മെസി ആകട്ടെ ഇനി തന്റെ ഫുട്ബോൾ യാത്രയിൽ നേടാനായി ഒന്നും തന്നെ ബാക്കിയില്ല.

ദീർഘകാലം ചെൽസിക്ക് വേണ്ടി കളിച്ചിട്ടുള്ള ഇംഗ്ലീഷ് ഇതിഹാസമാണ് ഫ്രാങ്ക് ലംപാർഡ്. 2001 മുതൽ 2014 വരെയാണ് ഇദ്ദേഹം ചെൽസിയുടെ ഭാഗമായത്. പിന്നീട് കുറച്ചു കാലം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും അദ്ദേഹം കളിച്ചിരുന്നു. പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചതിനു ശേഷം ചെൽസിയുടെ പരിശീലകനായി കൊണ്ട് ലംപാർഡ് എത്തിയിരുന്നു. മെസിയാണോ ക്രിസ്റ്റ്യാനോ ആണോ മികച്ച താരം എന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ഫ്രാങ്ക് ലംപാർഡ് പറയുന്നത് ഇങ്ങനെ:

“ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ രണ്ട് താരങ്ങൾക്കെതിരെയും ഞാൻ കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും ബാഴ്സലോണക്കെതിരെയുമായിരുന്നു ഞാൻ കളിച്ചിരുന്നത്. വ്യക്തിഗതമായും ടാലെന്റിന്റെ അടിസ്ഥാനത്തിലും ലയണൽ മെസ്സിയാണ് എന്നെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം “ഫ്രാങ്ക് ലംപാർഡ് പറഞ്ഞു.

മെസി തന്റെ ഫുട്ബോൾ യാത്രയിലെ അവസാന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. അത് കൊണ്ട് തന്നെ കളിക്കുന്ന എല്ലാ മത്സരങ്ങളും അദ്ദേഹം ആസ്വദിക്കുകയാണ്. റൊണാൾഡോ ആകട്ടെ 900 ഗോളുകൾ നേടിയ ആദ്യ താരം എന്ന റെക്കോഡ് ആണ് സ്വന്തമാക്കിയത്. അടുത്ത ലക്ഷ്യം 1000 ഗോളുകൾ പൂർത്തിയാക്കുക എന്നതാണ്. നിലവിൽ രണ്ട് ഇതിഹാസങ്ങളും കളിക്കളത്തിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്.

Read more