"റൊണാൾഡോയെ അവന്റെ വഴിക്ക് വിടണമായിരുന്നു"; എറിക്ക് ടെൻഹാഗിനെതിരെ തുറന്നടിച്ച് സഹ പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ പരിശീലകനായ എറിക്ക് ടെൻഹാഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു അദ്ദേഹം ക്ലബിൽ നിന്നും പോയത്. റൊണാൾഡോ ഇല്ലെങ്കിലും ടീമിനെ മികച്ച ടീമായി കൊണ്ട് വരാനാണ് എറിക്ക് ആഗ്രഹിച്ചത്. എന്നാൽ ഇപ്പോഴും ടീമിൽ യാതൊരു വിധ പുരോഗതിയും ഉണ്ടായിട്ടില്ല. ഇപ്പോഴും മോശമായ പ്രകടനമാണ് അവർ നടത്തുന്നത്.

ഈ സീസണിൽ മിക്ക മത്സരങ്ങളും അവർ പരാജയപ്പെടുകയാണ്. ടീമിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ പരിശീലകനായ ബെന്നി മക്കാർത്തി സംസാരിച്ചു. ടെൻഹാഗിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ടാണ് അദ്ദേഹം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

ബെന്നി മക്കാർത്തി പറയുന്നത് ഇങ്ങനെ:

“ടീമിനകത്ത് ഒരു പാഷൻ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ ഒരു താരത്തെ പാഴാക്കിക്കളയുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ പൊസിഷൻ ലോകത്തെ ഏറ്റവും മികച്ച താരമാണ് റൊണാൾഡോ. അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടണമായിരുന്നു. ശരിയായ രീതിയിൽ റൊണാൾഡോയെ ഉപയോഗിക്കുന്നതിൽ യുണൈറ്റഡ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. പക്ഷേ അന്തിമ തീരുമാനങ്ങൾ എടുക്കേണ്ടത് പരിശീലകനാണ്. അത് നമ്മൾ അംഗീകരിക്കേണ്ടതുണ്ട് ” ബെന്നി മക്കാർത്തി പറഞ്ഞു.

പരിശീലകനായ എറിക്ക് റൊണാൾഡോയ്ക്ക് നേരെ പ്രതികാരം എടുക്കുകയാണ് എന്നത് ഉറപ്പാണ്. ടീമിലേക്ക് മടങ്ങി വന്ന റൊണാൾഡോ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും എറിക്ക് അദ്ദേഹത്തെ ബെഞ്ചിൽ ഇരുത്തുകയായിരുന്നു. ഇതോടുകൂടിയാണ് ക്ലബ്ബിനകത്ത് കാര്യങ്ങൾ വഷളായത്.