'റോണാൾഡൊയുടെ സഹോദരി വേറെ ലെവൽ'; തഗ്ഗ് മറുപടി; സംഭവം വൈറൽ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായത് കൊണ്ട് തന്നെ ഏതെങ്കിലും മത്സരങ്ങൾ മോശമായാൽ വിമർശിക്കാൻ ഒരുപാട് ആരാധകരും മുൻ താരങ്ങളും രംഗത്ത് വരാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കാറുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തെ പരിഹസിച്ച് കൊണ്ട് മുൻ ഇറ്റാലിയൻ താരമായ അന്റോണിയോ കസ്സാനോ രംഗത്ത് വന്നിരുന്നു.

ക്രിസ്റ്റ്യാനോക്ക് വേണമെങ്കിൽ 3000 ഗോളുകൾ വരെ നേടാൻ സാധിക്കും പക്ഷെ ഫുട്ബോൾ എങ്ങനെ കളിക്കണം എന്നുള്ളത് അദ്ദേഹത്തിന് അറിയില്ല എന്നുമായിരുന്നു കസ്സാനോ പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹത്തിന് മറുപടിയായി രംഗത്ത് എത്തിയിരിക്കുകയാണ് റൊണാൾഡോയുടെ സഹോദരി എല്‍മ.

എല്‍മ പറയുന്നത് ഇങ്ങനെ:

“ആരാണ് ഈ പാവം പിടിച്ച ആൾ എന്നുള്ളത് എനിക്കറിയില്ല. അതിൽ വലിയ കാര്യമൊന്നുമില്ല. ഒരു കാര്യം എനിക്ക് മനസ്സിലായി, അദ്ദേഹത്തിന് 900 ഗോളുകൾ നേടാൻ കഴിയില്ല എന്ന്. ഇനി അങ്ങനെ അദ്ദേഹം ചെയ്തു എന്ന് സങ്കൽപ്പിക്കുക, അപ്പോൾ അവർ പറയും അദ്ദേഹം ഒരു ഫുട്ബോളർ ആണെന്ന്. പക്ഷേ എന്റെ അഭിപ്രായത്തിൽ അദ്ദേഹം ഫുട്ബോളർ ഒന്നുമല്ല. ഒരുപക്ഷേ ബോൾ ബോയ് ആയിരിക്കാം ” ഇതാണ് കസ്സാനോയെ പരിഹസിച്ചുകൊണ്ട് റൊണാൾഡോയുടെ സഹോദരിയുടെ മറുപടി ഇതായിരുന്നു.

ഇനി തന്റെ ഫുട്ബോൾ കരിയറിൽ 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യമാണ് റൊണാൾഡോയ്ക്ക് ഉള്ളത്. അത് കൊണ്ട് തന്നെ ഉടനെ ഒന്നും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കില്ല. ഈ സീസണിൽ എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. സൗദി അറേബ്യൻ ലീഗിൽ നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍