"എന്നോട് ഈ ചതി ചെയ്യരുതായിരുന്നു"; ബ്രസീലിയൻ ഇതിഹാസം പറയുന്നതിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോയ്ക്ക് ഇത്തവണത്തെ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നു. 19 ഗോളുകളും 9 അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്. അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ ഏറ്റവും കൂടുതൽ സാധ്യത ഉണ്ടായിരുന്ന താരമായിരുന്നു റോഡ്രിഗോ. പക്ഷെ പുരസ്‌കാര പട്ടികയിൽ അവസാന മുപ്പത് സ്ഥാനങ്ങളിൽ നിന്നും താരം പുറത്തായി. ഇതുമായി ബന്ധപ്പെട്ട റോഡ്രിഗോ സംസാരിച്ചു.

റോഡ്രിഗോ പറയുന്നത് ഇങ്ങനെ:

“ഞാൻ ആകെ തകർന്നിരിക്കുകയാണ്. തീർച്ചയായും ഞാൻ സ്ഥാനം അർഹിച്ചിരുന്നു. അവിടെയുള്ള താരങ്ങളെ വിലകുറച്ചു കാണാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ 30 പേരിൽ ഇടം നേടാൻ എനിക്ക് അർഹത ഉണ്ടായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. തീർച്ചയായും പുറത്തായത് ഒരല്പം അത്ഭുതപ്പെടുത്തി. പക്ഷേ ഇതിനേക്കാൾ കൂടുതൽ ഒന്നും എനിക്ക് ചെയ്യാനില്ല. ഇത്തരം കാര്യങ്ങൾ ഞാനല്ലല്ലോ തീരുമാനിക്കുന്നത്. ഏത് പൊസിഷനിലും എന്നെ പരിശീലകർ ഉപയോഗപ്പെടുത്തുന്നുണ്ട്. ഞാനൊരു ടീം പ്ലെയറാണ്” റോഡ്രിഗോ പറഞ്ഞു.

റോഡ്രിഗോയെ പട്ടികയിൽ നിന്നും പുറത്താക്കിയതിന് വൻ പ്രതിഷേധം ഉയരുകയാണ്. ലിസ്റ്റിൽ ഡാനി ഒൽമോ, ഫിൽ ഫോഡൻ, ഗ്രിമാൾഡോ തുടങ്ങിയ പല താരങ്ങളും ഇടം നേടിയിരുന്നു. എന്നിട്ടും റോഡ്രിഗോക്ക് സ്ഥാനം ലഭിച്ചില്ല എന്നുള്ളത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. യോഗ്യത റൗണ്ടിൽ റോഡ്രിഗോ ബ്രസീലിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തുന്നത്. ബ്രസീലിന്റെ അടുത്ത മത്സരത്തിൽ പരാഗ്വ ആയിട്ടാണ് ഏറ്റുമുട്ടുന്നത്.

Latest Stories

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന