"സ്കലോണിക്ക് പറ്റിയ ക്ലബ് അതായിരിക്കും"; അർജന്റീനൻ പരിശീലകന്റെ മെന്ററുടെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകൻ ആരാണെന്ന് ചോദിച്ചാൽ നിലവിൽ അത് അർജന്റീനയുടെ ലയണൽ സ്കാലോണി ആണെന്ന് തന്നെ പറയേണ്ടി വരും. അഞ്ച് വർഷമായി ടീമിനെ പരിശീലിപ്പിക്കുന്ന താരം വെറും രണ്ട് തവണ മാത്രമാണ് തോൽവി ഏറ്റു വാങേണ്ടി വന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ കീഴിൽ ആയിരുന്നു ലയണൽ മെസി തന്റെ സ്വപ്നങ്ങൾ സഫലമാക്കിയത്. രണ്ട് തവണ അടുപ്പിച്ച് കോപ്പ ടൂർണമെന്റ് ട്രോഫികൾ, ഒരു ഫൈനലിസിമ, ഫിഫ ലോകക്കപ്പ് എന്നി നേട്ടങ്ങളാണ് ലയണൽ സ്കാലോണി ടീമിനായി നേടി കൊടുത്തത്.

ലയണൽ സ്കാലോണി സ്പാനിഷ് ക്ലബായ ഡിപോർടിവ ലാ കൊരൂണയ്‌ക്ക് വേണ്ടി ഒരുപാട് വർഷം കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. അന്ന് അദ്ദേഹത്തിനെ പരിശീലിപ്പിച്ചത് ഹാവിയർ ഇരുറെറ്റ ആയിരുന്നു. അന്നത്തെ സമയം തൊട്ട് തന്നെ സ്‌കൈലോണിയിൽ വൻ പ്രതീക്ഷ ആയിരുന്നു അദ്ദേഹം അർപ്പിച്ചിരുന്നത്. ഇപ്പോഴിതാ അതെല്ലാം സത്യം ആയിരിക്കുകയാണ്.

ഹാവിയർ ഇരുറെറ്റ ലയണൽ സ്കലോണിയെ പറ്റി പറയുന്നത് ഇങ്ങനെ:

” എന്നെ സംബന്ധിച്ചടുത്തോളം ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ സ്കാലോണി ആണ്. പക്ഷെ അദ്ദേഹത്തിന് ബാഴ്സിലോണയെക്കാളും യോജിച്ച ക്ലബ് അത് റയൽ മാഡ്രിഡ് ആണ്. അവിടുത്തെ താരങ്ങൾക്ക് പറ്റിയ പരിശീലകനാണ് അദ്ദേഹം. സ്കാലോണി അവിടെ എത്തിക്കഴിഞ്ഞാൽ റയൽ മാഡ്രിഡ് ടീം അർജന്റീനൻ ടീമിനെ പോലെ ഉയരത്തിൽ എത്തും എന്നത് തീർച്ചയാണ്. അദ്ദേഹത്തിന് ഒരുപാട് മികച്ച താരങ്ങളെ വളർത്തി എടുക്കാൻ സാധിക്കും” ഹാവിയർ ഇരുറെറ്റ പറഞ്ഞു.

Read more

നിലവിലെ സാഹചര്യത്തിൽ സ്കാലോണി അർജന്റീനൻ ദേശിയ ടീം വിടാൻ ഉദ്ദേശിക്കുന്നില്ല. രണ്ട് വർഷത്തെ ടീം കോൺട്രാക്ട് കൂടെ താരത്തിന് അവശേഷിക്കുന്നുണ്ട്. എന്നാൽ താരത്തിനെ അടുത്ത 15 വർഷത്തെ കോൺട്രാക്ട് കൂടെ നീട്ടാനായാൽ അതിനു തയാറാകും എന്നാണ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. അതിനെ സ്വാഗതം ചെയ്യും എന്ന് സ്കാലോണി പറഞ്ഞിരുന്നു.