"എനിക്ക് ഇഷ്ടമുള്ള ക്ലബ് അതാണ്"; അർജന്റീനൻ പരിശീലകനായ ലയണൽ സ്കലോണിയുടെ വാക്കുകൾ ഇങ്ങനെ

നിലവിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീം ആണ് അർജന്റീന. ഇപ്പോൾ നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന നാളെ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. വെനിസ്വേലേയ്‌ക്കെതിരെ നടക്കുന്ന മത്സരം നാളെ പുലർച്ചെ ഇന്ത്യൻ സമയം 2:30നാണ് നടക്കുന്നത്. കോപ്പ അമേരിക്കൻ ടൂർണമെന്റിന് ശേഷം ഇപ്പോഴാണ് മെസി അർജന്റീനൻ കുപ്പായത്തിൽ കളിക്കാൻ വരുന്നത്. അതിന്റെ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ.

മത്സരത്തെ കുറിച്ചും നിലവിലെ അർജന്റീനൻ ടീമിനെ കുറിച്ചും ഒരുപാട് കാര്യങ്ങൾ പരിശീലകനായ ലയണൽ സ്കലോണി സംസാരിച്ചിട്ടുണ്ട്. കൂടാതെ താരത്തോട് ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ക്ലബ് ഏതാണെന്നും അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതിനെ കുറിച്ചും ലയണൽ സ്കലോണി സംസാരിച്ചു.

ലയണൽ സ്കലോണി പറയുന്നത് ഇങ്ങനെ:

“ഒരു ടീമിനെ മാത്രമല്ല ഞാൻ ഇഷ്ടപ്പെടുന്നു. ഫിലോസഫി ഇഷ്ടപ്പെടുന്ന കുറച്ച് അധികം ക്ലബ്ബുകളുണ്ട്. അതിലൊന്ന് ബയേർ ലെവർകൂസനാണ്. കൂടാതെ മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും വരുന്നു. ഇവരെ ഫോളോ ചെയ്യാൻ കാരണമുണ്ട്. കാരണം അവരുടെ ഫിലോസഫി ദേശീയ ടീമിൽ നമ്മൾ താരങ്ങളിൽ ഉപയോഗിക്കേണ്ടി വന്നേക്കും. കൂടാതെ അർജന്റീന ക്ലബ്ബുകളെയും ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ബൊക്ക, റിവർ, വെലസ് എന്നിവരെയൊക്കെ ഞങ്ങൾ ഫോളോ ചെയ്യുന്നുണ്ട്. അർജന്റീനയിലെ പരമാവധി എല്ലാ മത്സരങ്ങളും ഞങ്ങൾ വീക്ഷിക്കുന്നുണ്ട് “ ലയണൽ സ്കലോണി പറഞ്ഞു.

ലയണൽ മെസിയുടെ അഭാവത്തിൽ അർജന്റീന ഒരു ലോകകപ്പ് യോഗ്യത മത്സരം തോൽവി ഏറ്റുവാങ്ങിയിരുന്നു. മെസിയുടെ അഭാവത്തിലാണ് കൊളംബിയയ്‌ക്കെതിരെ അവർ മത്സരിക്കാൻ ഇറങ്ങിയത്. മെസിയുടെ തിരിച്ച് വരവിൽ വിജയ പ്രതീക്ഷകൾ ഏറെയാണെന്നാണ് സഹതാരങ്ങൾ അഭിപ്രായപ്പെടുന്നത്.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ