"അർഹിച്ച കൈകളിലേക്ക് തന്നെയാണ് പുരസ്‌കാരം എത്തി ചേർന്നത്"; അഭിപ്രായപ്പെട്ട് മുൻ അർജന്റീനൻ ഇതിഹാസം

ഇത്രയും വിവാദങ്ങൾ നടന്ന ഒരു ബാലൺ ഡി ഓർ ഇത് വരെ നടന്ന ചരിത്രം ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. റോഡ്രിക്ക് പുരസ്‌കാരം നൽകിയതിലുള്ള വിവാദങ്ങൾ ഇത് വരെ കെട്ടടങ്ങിയിട്ടില്ല. റോഡ്രിക്ക് മുൻപ് ഇത്തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ പോകുന്നത് ബ്രസീൽ താരമായ വിനിഷ്യസാണ് എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരായിരുന്നു ഏറ്റവും കൂടുതൽ കേട്ടിരുന്നതും. എന്നാൽ അവസാന നിമിഷമാണ് ഇത്തവണ വിനിക്ക് പുരസ്‌കാരം ലഭിക്കില്ല എന്ന് റിപ്പോട്ട് വന്നത്.

വിനിക്ക് പുരസ്‌കാരം ലഭിക്കില്ല എന്ന് അറിഞ്ഞതോടെ റയൽ മാഡ്രിഡ് ഈ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. മറ്റു പുരസ്‌കാരങ്ങൾ റയലിന് ഉണ്ടായിരുന്നു എന്നാൽ വിനിക്ക് പുരസ്‌കാരം ലഭിക്കാത്തതിനാൽ അവർ അതിൽ നിന്നും വിട്ടു നിന്നു. ടീമിന്റെ ഈ പ്രവർത്തിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ അർജന്റീനൻ താരമായ സെർജിയോ അഗ്വേറോ

സെർജിയോ അഗ്വേറോ പറയുന്നത് ഇങ്ങനെ:

” അർഹിച്ച പുരസ്കാരമാണ് റോഡ്രി സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച താരം റോഡ്രിയാണ്. ഫുട്ബോൾ എല്ലാവരുടേതും കൂടിയാണ്. അല്ലാതെ റയൽ മാഡ്രിഡിന്റെത് മാത്രമല്ല. തീർച്ചയായും വളരെയധികം അർഹിച്ചത് തന്നെയാണ് അവർ നേടിയിട്ടുള്ളത് ” സെർജിയോ അഗ്വേറോ പറഞ്ഞു.

ഫ്രാൻസ് യൂവേഫയും തങ്ങളെ അപമാനിച്ചു എന്നാണ് റയൽ നൽകുന്ന വിശദീകരണം. വിനിക്ക് പുരസ്‌കാരം ഇല്ല എന്ന കാര്യം അവർ നേരത്തെ പറഞ്ഞില്ല എന്നാണ് അവർ വിശ്വസിക്കുന്നത്. എന്തായാലും ചടങ്ങ് ബഹിഷ്കരിച്ചത് കൊണ്ട് റയലിനെതിരെ ഒരുപാട് താരങ്ങൾ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

Read more