"ബാലൺ ഡി ഓർ അവനു തന്നെ"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകളിൽ ആവേശം കൊണ്ട് ഫുട്ബോൾ ആരാധകർ

ഒരു വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കൊടുക്കുന്ന പുരസ്‌കാരം ആണ് ബാലൺ ഡി ഓർ പുരസ്‌കാരം. പുരസ്‌കാരം നടത്തുന്നതും പ്രഖ്യാപിക്കുന്നതും ഫ്രാൻസ് ആണ്. കഴിഞ്ഞ വർഷവും അതിന്റെ മുൻപത്തെ വർഷവും അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്കായിരുന്നു ബാലൺ ഡി ഓർ പുരസ്‌കാരം ലഭിച്ചിരുന്നത്. ഫുട്ബോൾ ചരിത്രത്തിൽ തന്നെ എട്ട് ബാലൺ ഡി ഓർ പുരസ്‌കാരം നേടുന്ന താരമാണ് ലയണൽ മെസി. ഇത്തവണത്തെ പുരസ്കാരവേട്ടയ്ക് അദ്ദേഹത്തിന്റെ പേര് മുൻപന്തിയിൽ ഇല്ല. ഇത്തവണ ജൂഡ് ബെല്ലിങ്‌ഹാം, വിനീഷിയസ് ജൂനിയർ, റോഡ്രി എന്നിവർക്കാണ് പുരക്‌സാരം ലഭിക്കാൻ സാധ്യത കൂടുതൽ. അതേസമയം ഡാനി കാർവഹൽ, ലൗറ്ററോ മാർട്ടിനസ് എന്നിവരുടെ പേരുകളും ഉയർന്ന കേൾക്കുന്നുണ്ട്. ഇത്തവണ ആരായിരിക്കും പുരസ്‌കാരം കൊണ്ട് പോകുക എന്ന് പറഞ്ഞിരിക്കുകയാണ് റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി

കാർലോ ആഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

” എന്റെ അഭിപ്രായത്തിൽ വിനീഷ്യസാണ് ഇത്തവണത്തെ ബാലൺ ഡി ഓർ അർഹിക്കുന്നത്. കാരണം നിലവിലെ ഫുട്ബോൾ സാഹചര്യത്തിൽ ഏറ്റവും മികച്ച കളിക്കാരൻ ആണ് അദ്ദേഹം. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനങ്ങൾ താരം നടത്തിയിട്ടുണ്ട്. കൂടാതെ മികച്ച കാളികാരനിൽ ഒരാൾ ആണ് കാർവ്വഹലും കളി കൈയിൽ നിന്ന് പോകുന്ന സാഹചര്യം വരുകയാണെങ്കിൽ അദ്ദേഹം മത്സരം തിരിച്ച് അനിയോജ്യം ആകും വിധം റിസൾട്ടിനെ മാറ്റുന്ന താരമാണ്. പക്ഷെ അദ്ദേഹം ഒരുപാട് കിരീടങ്ങൾ നേടിയിട്ടുണ്ട്. ജൂഡിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ മികച്ചതാണ്. ചാമ്പ്യൻസ് ലീഗിൽ മികച്ച രൂപത്തിൽ കളിച്ചത് വിനിയാണ്. ചാമ്പ്യൻസ് ലീഗും ലാലിഗയും നേടി എന്നുള്ളത് മാത്രമല്ല ചാമ്പ്യൻസ് ലീഗ് സെമിയിലും ഫൈനലിലും ഗോൾ നേടി ടീമിനെ മികച്ച രീതിയിൽ വിജയിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിനാണ് എന്റെ അഭിപ്രായത്തിൽ ഇത്തവണ ബാലൺ ഡി ഓർ ലഭിക്കുവാൻ സാധ്യത കൂടുതൽ“ കാർലോ ആഞ്ചലോട്ടി പറഞ്ഞു.

വിനിയെ സംബന്ധിച്ച് അദ്ദേഹം ഒരുപാട് തവണ ടീമിനെ ഫൈനലിലും എത്തിച്ച് ഒരുപാട് കപ്പുകളും നേടി കൊടുത്ത താരമാണ്. പക്ഷെ ഇത്തവണത്തെ കോപ്പ അമേരിക്കയിൽ അദ്ദേഹത്തിന് ബ്രസീൽ ടീമിനെ ഫൈനലിൽ എത്തിക്കാൻ സാധിച്ചില്ല. അത് കൊണ്ട് ബാലൺ ഡി ഓർ പുരസ്‌കാരം ലഭിക്കാൻ സാധ്യത കുറവായി തീരുന്ന ഒരു കാരണം അതാണ്. ഏതായാലും ഇത്തവണത്തെ ബാലൺ ഡി ഓർ ആര് സ്വന്തമാക്കും എന്നുള്ളത് പ്രവചിക്കാനാവാത്ത ഒരു കാര്യമാണ്. കടുത്ത പോരാട്ടം നടക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. റോഡ്രിക്ക് ഇപ്പോൾ വലിയ സാധ്യതകൾ കാണുന്നുണ്ട് .ഒക്ടോബർ 28 നാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

Latest Stories

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി