"എന്റെ കൂടെ കളിച്ചവരിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച താരം, ഏറ്റവും കൂടുതൽ മാജിക് കാണിച്ച താരം"; ഇനിയേസ്റ്റയ്ക്ക് വിടവാങ്ങൽ സന്ദേശം നൽകി ലയണൽ മെസി

സ്പാനിഷ് അന്താരാഷ്ട്ര ടീമിന് വേണ്ടി ഓർത്തിരിക്കാൻ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച താരമായ ആൻഡ്രസ് ഇനിയേസ്റ്റ തന്റെ ഫുട്ബോൾ യാത്ര അവസാനിപ്പിച്ച് രാജകീയമായി പടിയിറങ്ങി. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തന്റെ ഫുട്ബോൾ കരിയറിൽ 962 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. വേൾഡ് കപ്പും യൂറോ കപ്പും ചാമ്പ്യൻസ് ലീഗുകളുമൊക്കെ തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് ഇനിയേസ്റ്റ.

ക്ലബ് ലെവലിൽ ബാഴ്സിലോണയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ആൻഡ്രസ് ഇനിയേസ്റ്റ. ലയണൽ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തുമാണ് അദ്ദേഹം. ഇരുവരും ബാഴ്‌സയ്ക്ക് വേണ്ടി ഒരുപാട് കാലം ഒരുമിച്ച് കളിച്ചിട്ടുണ്ട്. ആ കാലയളവിലാണ് ബാഴ്സലോണ ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്. തന്റെ സുഹൃത്തിന് മെസിയൊരു വിടവാങ്ങൽ സന്ദേശം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ നൽകിയിട്ടുണ്ട്.

ലയണൽ മെസി എഴുതിയത് ഇങ്ങനെ:

”എന്റെ കൂടെ കളിച്ചവരിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച താരം, എന്നോടൊപ്പം കളിച്ചവരിൽ ഏറ്റവും കൂടുതൽ മാജിക് കാണിച്ച താരം, തീർച്ചയായും ഫുട്ബോൾ നിങ്ങളെ മിസ്സ് ചെയ്യുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളൊരു അത്ഭുതപ്രതിഭാസമാണ് ” ഇനിയേസ്റ്റയെ മെൻഷൻ ചെയ്തുകൊണ്ട് മെസ്സി എഴുതിയത് ഇങ്ങനെ.

മെസിയും ഇനിയേസ്റ്റയും അവസാനമായി ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചത് 2018 ഇൽ ആയിരുന്നു. അതിന് ശേഷം ഇനിയേസ്റ്റ ബാഴ്‌സയിൽ നിന്ന് പടിയിറങ്ങി. പിന്നീട് ദീർഘകാലം ജപ്പാനിലാണ് താരം കളിച്ചത്. ഏറ്റവും ഒടുവിൽ UAE ക്ലബ്ബായ എമിറേറ്റസ് ക്ലബ്ബിന് വേണ്ടിയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ