"ഞാൻ കാരണമാണ് ടീം തോറ്റത്, അതിൽ എനിക്ക് നിരാശയുണ്ട്"; ഫ്രഞ്ച് ഇതിഹാസത്തിന്റെ വാക്കുകളിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

ഈ വർഷം നടന്ന യൂറോകപ്പിൽ മോശമായ പ്രകടനമാണ് ഫ്രാൻസ് ടൂർണമെന്റിൽ ഉടനീളം നടത്തിയത്. ഭാഗ്യം കൊണ്ടാണ് പല മത്സരങ്ങളും അവർ വിജയിച്ചിട്ടുള്ളത്. യൂറോകപ്പിലെ സെമി ഫൈനലിലേക്ക് പ്രവേശിക്കാൻ സാധിച്ചെങ്കിലും സ്പെയിനിനോട് തോൽവി ഏറ്റ് വാങ്ങി അവർ ടൂർണമെന്റിൽ നിന്ന് തന്നെ പുറത്തായി. യൂറോകപ്പിലെ ഓപ്പൺ പ്ലെയിൽ നിന്നും ഒരു ഗോൾ മാത്രമാണ് താരങ്ങൾക്ക് നേടാൻ സാധിച്ചത്. കൂടാതെ നേഷൻസ് ലീഗിൽ ഫ്രാൻസ് ഇറ്റലിയോട് നാണം കേട്ട തോൽവി സ്വന്തമാക്കുകയും ചെയ്യ്തു.

ഫ്രാൻസ് ടീം പരിശീലകനായ ദെഷാപ്സിനെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് അന്റോയിൻ ഗ്രീസ്മാൻ. കഴിഞ്ഞ യൂറോകപ്പിൽ മോശമായ പ്രകടനമാണ് ഗ്രീസ്മാൻ നടത്തിയത്. എന്നാൽ ക്ലബ് ലെവലിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. പരിശീലകനെ പറ്റി ഗ്രീസ്മാൻ സംസാരിച്ചു.

അന്റോയിൻ ഗ്രീസ്മാൻ പറയുന്നത് ഇങ്ങനെ:

“പൊസിഷന്റെ കാര്യത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ടാക്റ്റിക്കൽ ചെയ്ഞ്ചുകൾ. അതിനെ ഞങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. യൂറോ കപ്പ് എന്നെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നില്ല. ഞാൻ അഡാപ്ട്ടാവാൻ ശ്രമിച്ചു. ഒരുപാട് ദേഷ്യവും നിരാശയും തോന്നി. കാരണം കരുതിയ പോലെ കളിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരു ഗ്രൂപ്പ് എന്ന നിലയിൽ ഞങ്ങൾ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട് ” ഗ്രീസ്മാൻ പറഞ്ഞു.

ഈ വർഷം നടന്ന യൂറോകപ്പിൽ ഫ്രാൻസ് താരം കൈലിയൻ എംബാപ്പയ്ക്ക് ഒരു ഗോൾ മാത്രമാണ് ടീമിന് വേണ്ടി നേടാനായത്. തന്റെ ഫുട്ബോൾ കരിയറിൽ ആദ്യമായിട്ടായിരിക്കും അദ്ദേഹം ഒരു ടൂർണമെന്റ് ഉടനീളം മോശമായ പ്രകടനം കാഴ്ച വെക്കുന്നത്. ഗ്രീസ്മാൻ ഈ ലാലിഗയിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം