ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ആളി കത്തി.
മുൻ റയൽ മാഡ്രിഡ് താരവും ബാലൻ ഡി ഓർ ജേതാവുമായ കരിം ബെൻസിമ പുരസ്കാരങ്ങളിലെ വിവാദത്തിനോട് പ്രതികരിച്ചിരിക്കുകയാണ്. റോഡ്രി പറയുന്ന അത്രയും മികച്ച പ്രകടനം നടത്തിയിട്ടില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
കരിം ബെൻസിമ പറയുന്നത് ഇങ്ങനെ:
“വിനീഷ്യസാണ് ബാലൺ ഡി ഓർ പുരസ്കാരം അർഹിച്ചിരുന്നത്. എനിക്ക് റോഡ്രിയോട് വിരോധം ഒന്നുമില്ല. പക്ഷേ നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒന്നും തന്നെ അദ്ദേഹം ചെയ്തിട്ടില്ല. എന്നാൽ വിനി അങ്ങനെയല്ല. അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. ഞാൻ വിനീഷ്യസുമായി സംസാരിച്ചിരുന്നു. അവൻ വളരെയധികം ദുഃഖത്തിലാണ്”
കരിം ബെൻസിമ തുടർന്നു;
“അത് നോർമലായ ഒരു കാര്യമാണ്. ലോകം മുഴുവനും നിങ്ങൾ ബാലൺഡി’ഓർ നേടുമെന്ന് പ്രതീക്ഷിച്ചിരിക്കെ മണിക്കൂറുകൾക്കു മുൻപേ അതിൽ മാറ്റം വരുന്നത് വളരെയധികം സങ്കീർണമായ ഒരു കാര്യമാണ്. വിനീഷ്യസ് മികച്ച ഒരു വ്യക്തിയാണ്. തീർച്ചയായും അവൻ ഇനിയും വർക്ക് ചെയ്യും. ഒരു ദിവസം ബാലൺഡി’ഓർ നേടുകയും ചെയ്യും ” കരിം ബെൻസിമ പറഞ്ഞു.