"മെസിയും, റൊണാൾഡോയും അവരുടെ അതേ ലെവലിൽ കാണുന്ന ഒരു താരമുണ്ട്"; അഭിപ്രായപ്പെട്ട് ലിവർപൂൾ പരിശീലകൻ

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമാണ് ലിവർപൂൾ. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവർ ബ്രൈറ്റണെ തോൽപ്പിച്ചിരുന്നത്. മത്സരത്തിൽ ലിവർപൂളിന് വേണ്ടി മുഹമ്മദ് സലയാണ് വിജയ ഗോൾ നേടിയത്. 10 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം പ്രീമിയർ ലീഗിൽ സ്വന്തമാക്കിയിട്ടുണ്ട്

സലായെ പ്രശംസിച്ച് കൊണ്ട് ലിവർപൂളിന്റെ പരിശീലകനായ അർനെ സ്ലോട്ട് സംസാരിച്ചിരിക്കുകയാണ്. ഫുട്ബോളിൽ ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അത്രയും ലെവലിലാണ് സലാ ഇപ്പോൾ നിൽക്കുന്നതെന്നും, കണക്കുകൾ കൊണ്ട് അദ്ദേഹത്തെ വിലയിരുത്തരുത് എന്നുമാണ് അദ്ദേഹം പറയുന്നത്.

അർനെ സ്ലോട്ട് പറയുന്നത് ഇങ്ങനെ:

“ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർ ഉണ്ടാക്കിയ അതേ ഇമ്പാക്ട് ഉണ്ടാക്കാൻ മുഹമ്മദ് സലാക്ക് സാധിക്കുന്നുണ്ട്. അതേ നിലവാരത്തിലുള്ള താരമാണ് അദ്ദേഹം. അദ്ദേഹം അവരെക്കാൾ താഴെയാണ് എന്ന് ചിന്തിക്കാൻ തക്കവണ്ണമുള്ള യാതൊരുവിധ കാരണങ്ങളും ഇവിടെയില്ല. സലായെ അദ്ദേഹത്തിന്റെ കണക്കുകൾ മാത്രം വച്ച് വിലയിരുത്തരുത്. അദ്ദേഹം കളിക്കുന്നത് ഒന്ന് നോക്കണം “അർനെ സ്ലോട്ട് പറഞ്ഞു.

അടുത്ത സമ്മർ ട്രാൻസ്ഫറിൽ സലാ ലിവർപൂൾ വിടാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. 2017ൽ റോമയിൽ നിന്നായിരുന്നു സലാ ലിവർപൂളിൽ എത്തിയിരുന്നത്. അവർക്ക് വേണ്ടി 273 മത്സരങ്ങൾ കളിച്ച താരം 164 ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ ഒരുപാട് ട്രോഫികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ