"മെസിയെ ഇനി മാഞ്ചസ്റ്ററിലേക്ക് കൊണ്ട് വരണ്ട ആവശ്യം ഇല്ല"; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ സമ്മറിൽ ആയിരുന്നു മെസി തന്റെ യുറോപിയൻ ഫുട്ബോൾ യാത്ര അവസാനിപ്പിച്ചത്. തന്റെ അവസാന ക്ലബ് ആയി താരം തിരഞ്ഞെടുത്തത് അമേരിക്കൻ ക്ലബായ ഇന്റർ മിയാമി ആയിരുന്നു. അദ്ദേഹം അവരുമായി കൈ കോർക്കുന്നതിനു മുൻപ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരും എന്ന് തരത്തിലുള്ള വാർത്തകൾ ഉയർന്നിരുന്നു. ഏറ്റവും സാധ്യത നിറഞ്ഞ ക്ലബും അവരുടേതായിരുന്നു. എന്നാൽ അവസാനം താരം ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമി ക്ലബ് തിരഞ്ഞെടുക്കുകയായിരുന്നു. എന്ത് കൊണ്ടാണ് മെസിയെ സിറ്റിയിലേക്ക് സൈൻ ചെയ്യാത്തത് എന്ന് മാഞ്ചസ്റ്റർ പരിശീലകൻ പെപ്പ് ഗാർഡിയോളയോട് ചോദിച്ചിരുന്നു.

പെപ്പ് ഗാർഡിയോള പറഞ്ഞത് ഇങ്ങനെ:

” 2022 ലോകക്കപ്പ് ചാമ്പ്യന്മാരായപ്പോൾ മെസി തന്റെ ഫുട്ബോൾ യാത്ര അവസാനിപിച്ചിരുന്നു. നിലവിൽ അദ്ദേഹം മത്സരങ്ങൾ ജയിക്കുവാനല്ല ആസ്വദിക്കുവാനാണ് ഇപ്പോൾ കളിക്കുന്നത്. ബാക്കി ഒന്നിനേം പറ്റി അദ്ദേഹം കെയർ ചെയ്യുന്നില്ല. മെസിക്ക് ഇനി തെളിയിക്കാനും ഒന്നും ഇല്ല. അദ്ദേഹം ഇപ്പോൾ കൂടെ കളിക്കുന്നവരുടെ ആത്മവിശ്വാസം കൂട്ടുകയാണ് ചെയ്യുന്നത്. ഞാൻ പരിശീലിപ്പിച്ച ഏറ്റവും മികച്ച താരം മെസിയാണ് എന്നെ മികച്ച പരിശീലകനാക്കിയതും മെസി ആണ്” പെപ്പ് ഗാർഡിയോള പറഞ്ഞു.

കഴിഞ്ഞ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ മെസി മുൻപുള്ള സീസൺ പോലെ അധികം തിളങ്ങാൻ സാധിച്ചിരുന്നില്ല. ടീമിന് വേണ്ടി താരം ഒരു ഗോളും ഒരു അസിസ്റ്റും മാത്രമായിരുന്നു നേടിയിരുന്നത്. കാലിനു ഗുരുതരമായ പരിക്കേറ്റ മെസി ഉടനെ കളിക്കളത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത ഇല്ല എന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. ഇനി യൂറോപിയൻ ടൂർണമെന്റുകളിലേക്ക് അദ്ദേഹം കളിക്കില്ല എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. ഇന്റർ മിയാമി ക്ലബിൽ വെച്ച് വിരമിക്കാനാണ് താരം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ