"ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എന്തോ കുഴപ്പം ഉണ്ട്, ബാലൺ ഡി ഓറിന്റെ കാര്യത്തിൽ ഇത്തിരി കലിപ്പിലാണ് അദ്ദേഹം": വിൻസെന്റ് ഗാർഷ്യ

ലോക ഫുട്ബോൾ ആരാധകർ ഇന്ന് ഫ്രാൻസിലേക്കാണ് ഉറ്റു നോക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കൊടുക്കുന്ന പുരസ്‌കാരമായ ബാലൺ ഡി ഓർ പ്രഖ്യാപിക്കുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പാരിസിൽ വെച്ചു കൊണ്ടാണ് ഈ ചടങ്ങ് നടക്കുക. ഇത്തവണ ജേതാവാകാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപെടുന്ന താരമാണ് ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ. എന്നാൽ തൊട്ട് പുറകിൽ ജൂഡ് ബെല്ലിങ്‌ഹാം, റോഡ്രി, കിലിയൻ എംബപ്പേ എന്നിവരും ഉണ്ട്.

പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ചടങ്ങിൽ പങ്കെടുക്കില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇതേക്കുറിച്ച് ഫ്രാൻസ് ഫുട്ബോൾ മാഗസിന്‍റെ ചീഫായ വിൻസെന്റ് ഗാർഷ്യ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ബാലൺ ഡി ഓറിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അസ്വസ്ഥനാണ് എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത്.

വിൻസെന്റ് ഗാർഷ്യ പറയുന്നത് ഇങ്ങനെ:

“ബാലൺ ഡി ഓർ ജേതാക്കളായ താരങ്ങൾക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാനുള്ള അവകാശമുണ്ട്. പക്ഷേ അവരൊന്നും വരാറില്ല. പലരും ഞങ്ങളുടെ കാര്യത്തിൽ അസ്വസ്ഥരാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ എനിക്ക് ഉറപ്പില്ല. ഞാൻ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിട്ടില്ല. മുൻ ജേതാക്കൾ കോപ ട്രോഫിക്ക് വോട്ട് ചെയ്യുന്നവരാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞവർഷം വോട്ട് ചെയ്തിട്ടില്ല. ഈ വർഷവും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിട്ടില്ല ” വിൻസെന്റ് ഗാർഷ്യ പറഞ്ഞു.

പോർച്ചുഗൽ ദേശിയ ടീമിന്റെ ക്യാപ്റ്റനാണ് ക്രിസ്റ്റ്യാനോ. വോട്ട് ചെയ്യാൻ ഉള്ള അവകാശം അദ്ദേഹത്തിനുണ്ടെങ്കിലും ഇപ്പോൾ ബാലൺ ഡി ഒറുമായി റൊണാൾഡോ സഹകരിക്കാറില്ല. മുൻപ് ഒരിക്കൽ ബാലൺ ഡി ഓറിന്റെ ക്രെഡിബിലിറ്റി നഷ്ടമായി എന്ന് പറഞ്ഞ താരം കൂടിയാണ് ക്രിസ്റ്റ്യാനോ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ