"സീസൺ അവസാനിക്കാൻ ഇനിയും സമയം ഉണ്ട്, നമുക്ക് കാണാം"; പിഎസ്ജി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ലീഗിൽ മോശമായ പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം പിഎസ്ജി നടത്തി വരുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ആഴ്‌സണലിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. കായ് ഹാവർട്സ്, ബുകയോ സാക്ക എന്നിവരാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ആഴ്‌സണൽ തന്നെയാണ്.

നിലവിൽ പോയിന്റ് പട്ടികയിൽ ആഴ്സണൽ എട്ടാം സ്ഥാനത്തും പിഎസ്ജി പതിനെട്ടാം സ്ഥാനത്തും ആണ് ഉള്ളത്. തോൽവി ഏറ്റു വാങ്ങിയ ശേഷം പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തോൽ‌വിയിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് അദ്ദേഹമാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.

ലൂയിസ് എൻറിക്കെ പറയുന്നത് ഇങ്ങനെ:

” ഇത്തരം മത്സരങ്ങൾക്ക് ആവശ്യമായ ഒരു നിലവാരം ഉണ്ട്, ആ നിലവാരത്തിൽ നിന്നും വളരെ അകലെയായിരുന്നു ഞങ്ങൾ. മത്സരത്തിന്റെ പല മേഖലകളിലും ഞങ്ങളെക്കാൾ മികച്ചത് ആഴ്സണൽ തന്നെയായിരുന്നു. കളിക്കളത്തിന് അകത്ത് ഡുവലസ് വിജയിക്കാതെ ഒരു പോസിറ്റീവായ റിസൾട്ട് ഉണ്ടാക്കുക എന്നത് അസാധ്യമായ കാര്യമാണ്. ഞങ്ങളുടെ മുന്നേറ്റ നിര താരങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ അവരുടെ ഡിഫൻഡർമാർക്ക് കഴിഞ്ഞു, എന്നാൽ അവരുടെ മുന്നേറ്റ നിര താരങ്ങളെ അതുപോലെ കൈകാര്യം ചെയ്യാൻ ഞങ്ങളുടെ പ്രതിരോധത്തിന് കഴിഞ്ഞില്ല”

ലൂയിസ് എൻറിക്കെ തുടർന്നു:

“ആഴ്സണൽ തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം പുലർത്തിയത്. ഈ സീസൺ അവസാനിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം. ഞങ്ങൾ ഈ സീസണൽ കളിക്കുന്ന ഏറ്റവും ഹൈ ലെവൽ മത്സരമായിരുന്നു ഇത്. ഞങ്ങൾ എവിടേക്കാണ് എത്തേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ എനിക്കുണ്ട്. പക്ഷേ എത്ര സമയം പിടിക്കും എന്നറിയില്ല ” ലൂയിസ് എൻറിക്കെ പറഞ്ഞു.

Latest Stories

അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണം; ഇറാനിലേക്ക് ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്

നായകന്‍ തീ, വില്ലന്‍ അതുക്കും മേലെ..; വിനായകന്‍-മമ്മൂട്ടി ചിത്രം ആരംഭിച്ചു

ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ്; ലയണൽ മെസി തൻ്റെ പ്രിയപ്പെട്ട 3 മാനേജർമാരെ തിരഞ്ഞെടുക്കുന്നു

ഇതുപോലെ കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല; പിണറായിയുടെ പിആര്‍ നടത്തുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കെ സുരേന്ദ്രന്‍

'നിലവിലെ മികച്ച താരം'; ഇഷ്ട ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുത്ത് ഉര്‍വ്വശി റൗട്ടേല; വടിയെടുത്ത് ഋഷഭ് ആരാധകര്‍

വിരാടും രോഹിതും ബുംറയും അല്ല, അവന്മാർ രണ്ട് പേരുമാണ് ഇന്ത്യയുടെ വിജയങ്ങൾക്ക് കാരണം; ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

മതിയായ തെളിവുകളില്ല; എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ

120 ലൈംഗിക പീഡന പരാതികള്‍, 9 വയസുകാരനെയടക്കം ബലാത്സംഗം ചെയ്തതെന്ന് ആരോപണം; റാപ്പര്‍ ഷാന്‍ കോംപ്സ് വിവാദത്തില്‍

"അവൻ ആണ് ഞങ്ങടെ തുറുപ്പ് ചീട്ട്"; റഫിഞ്ഞയെ വാനോളം പുകഴ്ത്തി ബാഴ്‌സിലോണ പരിശീലകൻ

അവൻ 40 റൺസ് നേടിയാൽ അത് മോശം ഫോം, നമ്മൾ നേടിയാൽ അത് വലിയ കാര്യം; തുറന്നടിച്ച് ആകാശ് ചോപ്ര