ക്ലബ് ടീമിൽ മാത്രമല്ല അന്താരാഷ്ട്ര ടീമിലും എംബാപ്പയ്ക്ക് സമയം ശെരി അല്ല. ഫ്രഞ്ച് ടീമിലെ മത്സരങ്ങളിൽ നിന്നും തനിക്ക് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് താരം കിലിയൻ എംബപ്പേ 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നും വിട്ടു നിന്നിരുന്നു. ഇറ്റലി ഇസ്രായേൽ എന്നിവർക്കെതിരെയാണ് ഫ്രാൻസ് ഇനി കളിക്കുന്നത്. എന്നാൽ പരിശീലകനായ ദിദിയർ ദെഷാപ്സ് എംബാപ്പയെ ഒഴിവാക്കി എന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.
തന്റെ ഫോം വീണ്ടെടുക്കാൻ വേണ്ടി പരിശീലകൻ അനുവദിച്ച വിശ്രമമാണ് ഇത് എന്നും വാർത്തകൾ ഉണ്ട്. പക്ഷെ മുൻ ഫ്രഞ്ച് താരമായ ജീൻ മൈക്കൽ ലാർക്യു ഇക്കാര്യത്തോട് യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ മോശമായ പ്രകടനം കണ്ട് പരിശീലകൻ എംബാപ്പയെ പുറത്താക്കിയതാണ് എന്നാണ് ജീൻ മൈക്കൽ ലാർക്യു അഭിപ്രായപ്പെടുന്നത്.
ജീൻ മൈക്കൽ ലാർക്യു പറയുന്നത് ഇങ്ങനെ:
“യഥാർത്ഥത്തിൽ ഫ്രഞ്ച് ടീമിൽ നിന്നും എംബപ്പേയെ പരിശീലകൻ ചവിട്ടി പുറത്താക്കുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. എംബപ്പേ കാരണം പറഞ്ഞത് പരിക്കിൽ നിന്നും സംരക്ഷണം നേടാൻ വേണ്ടിയാണ് എന്നാണ്. അതുകൊണ്ട് കൂടിയാണ് ദെഷാപ്സ് ഇത്തവണ അദ്ദേഹത്തെ ടീമിൽ നിന്നും പുറത്താക്കിയത്. ഇനി എംബപ്പേക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്വയം സംരക്ഷിക്കാം” ജീൻ മൈക്കൽ ലാർക്യു പറഞ്ഞു.
Read more
നിലവിലെ ഫോം ഔട്ടിൽ എംബപ്പേ ടീമിന്റെ കൂടെ കളിക്കാത്തതാണ് നല്ലത് എന്നാണ് പരിശീലകൻ പറയുന്നത്. ക്ലബ് ലെവെലിലും അദ്ദേഹം ഇപ്പോൾ മോശമായ ഫോമിലാണ് ഉള്ളത്. റയൽ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിച്ച താരമായിരുന്നു എംബപ്പേ. താരത്തിന്റെ രാജകീയ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.