"ഞാൻ ആരാണെന്നും എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് അവർക്ക് അറിയില്ല"; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

20 വർഷത്തിന് മുകളിലായി കളിക്കളത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗൽ ദേശിയ ടീമിന് വേണ്ടി 39 ആം വയസിലും മറ്റേത് താരങ്ങളെക്കാളും മികച്ച പ്രകടനം നടത്തുന്നതും അദ്ദേഹമാണ്. യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യ, സ്കോട്ട്ലാൻഡ് എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികൾ.

റൊണാൾഡോ ബെഞ്ചിൽ ഇരിക്കുന്ന മത്സരങ്ങൾ വളരെ വിരളമാണ്. എന്നാൽ പരിശീലകരുമായുള്ള പ്രശ്നത്തിൽ മാത്രമേ അദ്ദേഹം അങ്ങനെ ഇരിക്കാറുള്ളു. തന്റെ കരിയറിൽ ഏറ്റവും കൂടുതൽ മോശമായ അനുഭവം ഉണ്ടായിട്ടുള്ളത് ടെൻഹാഗ്,സാന്റോസ് എന്നിവരൊക്കെ പരിശീലകരായിട്ട് വന്നപ്പോഴായിരുന്നു. ആ സമയത് താരം സബ് ആയിട്ടായിരുന്നു ടീമിൽ ഇറങ്ങിയിരുന്നത്. അതിനെ കുറിച്ച് റൊണാൾഡോ മാധ്യമങ്ങളോട് സംസാരിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:

”എന്റെ മനസ്സിൽ ഞാൻ എപ്പോഴും ഒരു സ്റ്റാർട്ടർ ആണ്. എന്റെ കരിയർ അവസാനിക്കുന്നത് വരെ ഞാൻ അങ്ങനെ തന്നെയായിരിക്കും ചിന്തിക്കുക.ഞാൻ എപ്പോഴും പരിശീലകന്റെയും ക്ലബ്ബിന്റെയും തീരുമാനങ്ങൾ ബഹുമാനിക്കുന്ന വ്യക്തിയാണ്. ഒന്ന് രണ്ട് തവണ എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ പ്രൊഫഷണൽ എത്തിക്സില്‍ ഞാൻ എപ്പോഴും പരിശീലകരുടെ തീരുമാനങ്ങളെ ബഹുമാനിക്കാറുണ്ട്. അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും വിവാദങ്ങൾ ഉണ്ടാകും”

റൊണാൾഡോ തുടർന്നു;

“ദേശീയ ടീമിനെ എപ്പോഴും ഒരു മുതൽക്കൂട്ടായി കൊണ്ട് ഞാൻ ഉണ്ടാവും. അങ്ങനെ സംഭവിക്കുന്നില്ല എന്നുണ്ടെങ്കിൽ അത് മനസ്സിലാക്കി ആദ്യം പുറത്തു പോകുന്ന വ്യക്തി ഞാൻ തന്നെയായിരിക്കും. ഞാൻ പുറത്തു പോകുന്ന സമയത്ത് വളരെ വ്യക്തതയോടെ കൂടിയായിരിക്കും പോവുക. ഞാൻ ആരാണ്, എനിക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ എനിക്കുണ്ട്. ഞാൻ നിലവിൽ വളരെ പോസിറ്റീവായി കൊണ്ടാണ് കാണുന്നത്. പ്രധാനപ്പെട്ട വ്യക്തി തന്നെയാണ് ഞാൻ. ഞാൻ ഹാപ്പിയാണ് ” റൊണാൾഡോ പറഞ്ഞു.

എല്ലാ മത്സരങ്ങളിലും ക്രിസ്റ്റ്യാനോയ്ക്ക് ആദ്യ പ്ലെയിങ് ഇലവനിൽ ഇറങ്ങാനാണ് താല്പര്യം. പക്ഷെ ചില മത്സരങ്ങളിൽ അദ്ദേഹം സബ് ആയിട്ടോ അല്ലെങ്കിൽ രണ്ടാം പകുതിയുടെ അവസാനമോ ഒക്കെ ആയിരിക്കും ഇറങ്ങുക. അതിൽ എതിർപ്പ് പ്രകടിപ്പിക്കാതെ പരിശീലകൻ നിർദ്ദേശിക്കുന്ന ഏത് പൊസിഷനിലും കളിക്കാൻ താൻ ബാധ്യസ്ഥനാണ് എന്നും റൊണാൾഡോ വ്യക്തമാക്കി.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം