ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കിട്ടുന്ന പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ ആര് നേടും എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. നിരവധി താരങ്ങളാണ് ഈ പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്നത്. ഏറ്റവും കൂടുതൽ സാധ്യത ഉള്ള താരങ്ങൾ ആണ് വിനീഷിയസ് ജൂനിയർ, ജൂഡ് ബെല്ലിങ്‌ഹാം എന്നി താരങ്ങൾ. പക്ഷെ കോപ്പ അമേരിക്കൻ ടൂർണ്ണമെന്റിലെയും യൂറോ കപ്പിലേയും മികച്ച പ്രകടനങ്ങൾ കൊണ്ട് ഇത്തവണ വേറെയും കളിക്കാർ ഇവർക്കൊപ്പം പുരസ്‌കാരത്തിന് മത്സരിക്കാൻ ഉണ്ട്. റോഡ്രി, ലൗറ്ററോ മാർട്ടിനെസ്, കാർവഹൽ എന്നിവരാണ് മറ്റു താരങ്ങൾ. ഇത്തവണ ആരായിരിക്കും പുരസ്‌കാരം നേടുക എന്നതിനെ പറ്റി തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുകയാണ് സ്പാനിഷ് ഫുട്ബോളർ ഹൊസെലൂ.
ഹൊസെലുവിന്റെ വാക്കുകൾ ഇങ്ങനെ:
” ഏറ്റവും മികച്ച താരവും ബാലൺ ഡി ഓർ പുരസ്‌കാരത്തിന് ഏറ്റവും അർഹനും ആയ താരവും അത് ഡാനി കാർവഹലാണ്. നേടാനും തെളിയിക്കാനും ഉള്ളതെല്ലാം അദ്ദേഹം സ്വമതമാക്കിയിട്ടുണ്ട്. ഒരുപാട് ഗോളുകളും അദ്ദേഹം നേടി. പല മത്സരങ്ങളിലും അദ്ദേഹം മത്സരങ്ങൾ തിരിച്ച് അനുകൂലമാകും വിധം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. എത്രയോ മത്സരങ്ങൾ അദ്ദേഹം മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ താരം കാർവഹലാണ്” ഹൊസെലൂ പറഞ്ഞത് ഇങ്ങനെ.
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ചാമ്പ്യൻസ് ലീഗ് കിരീടവും, ലാലിഗ കിരീടവും താരം നേടിയിട്ടുണ്ട്. കൂടാതെ തന്റെ നിലവിലെ ക്ലബായ സ്പെയിനിനൊപ്പം യൂറോ കപ്പും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ് മത്സരങ്ങളിലായാലും രാജ്യാന്തര മത്സരങ്ങളിൽ ആയാലും താരം ഒരേ പോലെ മികച്ച പ്രകടനമാണ് പുറത്തെടുക്കാറുള്ളത്. അത് കൊണ്ടാണ് കർവാഹൽ മുൻപന്തിയിൽ എത്തി നിൽക്കുന്നത്. എന്നാൽ താരം കളിക്കുന്ന പൊസിഷൻ അത് ഡിഫൻസ് ആണ്. അത് കൊണ്ട് ആ സ്ഥാനത് കളിക്കുന്ന കളിക്കാർക്ക് പൊതുവെ ബാലൺ ഡി ഓർ പുരസ്‌കാരം ലഭിക്കാൻ സാധ്യത കുറവാണ്.