ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമാണ് ബാലൺ ഡി ഓർ പുരസ്‌കാരം. ഫ്രാൻസ് ഫുട്ബാൾ ആണ് വിജയിയെ പ്രഖ്യാപിക്കുക. സമീപകാലത്തായി ഏറ്റവും കൂടുതൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളായ വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്‌ഹാം, റോഡ്രി, എംബപ്പേ, കാർവ്വഹൽ, ലൗറ്ററോ എന്നിവരാണ് അവസാന പട്ടികയിൽ ഉള്ള താരങ്ങൾ. കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം കൊണ്ട് പോയത് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയാണ്.
1960ന് ശേഷം ഒരു സ്പാനിഷ് താരത്തിനും ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ സാധിച്ചിട്ടില്ല. 64 വർഷത്തെ നീണ്ട കാത്തിരിപ്പിന് ഇത്തവണ വിരാമം ഇടനാണ് സ്പാനിഷ് ഫുട്ബാൾ ഇതിഹാസമായ റോഡ്രി തയ്യാറെടുത്തിരിക്കുന്നത്. ബാലൺ ഡി ഓർ നേടുന്നത് ആണ് ഏറ്റവും വലിയ സ്വപ്നം എന്നും അദ്ദേഹം പറഞ്ഞു.
റോഡ്രിയുടെ വാക്കുകൾ ഇങ്ങനെ:
”തീർച്ചയായും ബാലൺഡി’ഓർ സ്വന്തമാക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അപ്പോൾ പല ആളുകളും ചോദിക്കും. ചാവിക്കും ഇനിയേസ്റ്റക്കും ലഭിക്കാത്ത ബാലൺഡി’ഓർ റോഡ്രിക്ക് കൊടുക്കാൻ പറ്റുക എന്ന്. അവർ രണ്ടുപേരും ചരിത്രത്തിൽ ഇടം നേടിയ താരങ്ങളാണ്. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുടെ കാലഘട്ടത്തിലാണ് അവർ കളിച്ചത് എന്ന കാര്യം നമ്മൾ മറക്കാൻ പാടില്ല”
റോഡ്രി തുടർന്നു:
“ബാലൺഡി’ഓർ ലഭിച്ചു കഴിഞ്ഞാൽ അത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിമാനകരമായ ഒരു കാര്യമായിരിക്കും. സ്പെയിനിന് വേണ്ടി അത് നേടാൻ ഞാൻ ആഗ്രഹിക്കുന്നു. ഏറെ വർഷങ്ങൾക്കു മുൻപ് സുവാരസാണ് അത് നേടിയിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ സ്പെയിനിന് സമീപകാലത്ത് ഒന്നും ബാലൺഡി’ഓർ ലഭിച്ചിട്ടില്ല എന്നുള്ളത് ഒരല്പം ഞെട്ടിപ്പിക്കുന്ന കാര്യം തന്നെയാണ് ” റോഡ്രി പറഞ്ഞു.
Read more
കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ മികച്ച പ്രകടനം കാഴ്ച വെച്ചതിൽ മുൻപന്തയിൽ ഉള്ള താരമാണ് റോഡ്രി. ക്ലബ് ലെവലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമാണ് അദ്ദേഹം. രാജ്യാന്തര മത്സരങ്ങളിൽ ഇത്തവണ സ്പെയിനിനു വേണ്ടി യൂറോകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ റോഡ്രിക്ക് സാധിച്ചിരുന്നു. മികച്ച താരത്തിനുള്ള പുരസ്കാരവും അദ്ദേഹമാണ് യൂറോകപ്പിൽ സ്വന്തമാക്കിയത്. അടുത്ത മാസം അവസാനം ആണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക.