"റൊണാൾഡോയ്ക്ക് വിരമിക്കാൻ സമയമായി, ക്ലബ്ബിനെ തോൽപ്പിക്കുന്നത് ക്രിസ്റ്റ്യാനോ"; രൂക്ഷ വിമർശനങ്ങളുമായി ആരാധകർ; സംഭവം ഇങ്ങനെ

ഇന്നലെ സൗദി ലീഗിലെ കിങ്‌സ് കപ്പിൽ നടന്ന മത്സരത്തിൽ കരുത്തരായ അൽ-താവൂൻ അൽ നാസറിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചിരുന്നു. മത്സരത്തിന്റെ 71 ആം മിനിറ്റിൽ വാലിദ് അഹമ്മദ് നേടിയ ഗോളിലൂടെയാണ് അവർ വിജയിച്ചത്. മത്സരത്തിൽ പൂർണ അധ്യപത്യം സ്ഥാപിച്ചത് അൽ നാസർ ആയിരുന്നെങ്കിലും അൽ-താവൂനിന്റെ പ്രതിരോധത്തിന്റെ മുൻപിൽ അടിയറവ് പറയുകയായിരുന്നു.

ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിച്ച താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ഗോൾ അദ്ദേഹം പാഴാക്കിയിരുന്നു. അതിൽ ആരാധകരുടെ രോക്ഷം വളരെ വലുതായിരുന്നു. ചില ആരാധകർ അദ്ദേഹം വിരമിക്കണം എന്നും, അൽ നാസറിനെ ഇത്രയും മോശമാക്കുന്നത് റെണാൾഡോയാണ് എന്നൊക്കെ പറഞ്ഞാണ് വിമർശിക്കുന്നത്.

ആരാധകർ എക്‌സിൽ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ:

” റൊണാൾഡോ തീർന്നു, ഈ ടൂർണമെന്റിലെ ഏറ്റവും മോശമായ താരമാണ് അദ്ദേഹം, എത്രയും പെട്ടന്ന് റിട്ടയർ ആകണം”, “2019 മുതൽ അദ്ദേഹമാണ് ക്ലബ്ബിനെ നശിപ്പിക്കുന്നത്”, “അൽ നാസർ കളിച്ച എക്കാലത്തെയും മോശമായ മത്സരം ഇതായിരിക്കും” ഇങ്ങനെയാണ് ആരാധകർ കുറിച്ചിരിക്കുന്നത്.

96 ആം മിനിറ്റിലെ പെനാൽറ്റി ഗോൾ ആക്കിയിരുന്നെങ്കിൽ അൽ നാസറിന് ടൂർണമെന്റിൽ തുടരമായിരുന്നു. ഇതോടെ കിങ്‌സ് കപ്പിൽ നിന്നു അൽ നാസർ പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് സ്റ്റേജിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് നെയ്മർ ജൂനിയറിന്റെ അൽ ഹിലാൽ ആണ്. മികച്ച പ്രകടനമാണ് ടീം നടത്തുന്നത്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം