"വിനീഷ്യസ് ആണ് ഏറ്റവും അപകടകാരി, അദ്ദേഹത്തിന് ബാലൺ ഡി ഓർ നൽകണം"; പിന്തുണച്ച് അർജന്റീനൻ ഇതിഹാസം

അടുത്ത മാസം ഒക്ടോബറിലാണ് ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഒരുപാട് മികച്ച പ്രകടനങ്ങൾക്കാണ് കഴിഞ്ഞ സീസണിൽ ആരാധകർ സാക്ഷിയായത്. പുരസ്‌കാരം സ്വന്തമാക്കാൻ ഏറ്റവും സാധ്യത കൂടുതലായ താരമാണ് ബ്രസീലിയൻ ഇതിഹാസം വിനീഷ്യസ് ജൂനിയർ. എന്നാൽ അദ്ദേഹത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്ന താരങ്ങളാണ് റോഡ്രി, ജൂഡ് ബെല്ലിങ്‌ഹാം എന്നിവർ.

വിനീഷ്യസ് ജൂനിയർ ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കാൻ അർഹതപെട്ടവനാണ് എന്ന് പറഞ്ഞു കൊണ്ട് ഒരുപാട് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മുൻ അർജന്റീനൻ താരമായ സെർജിയോ അഗ്വേറോയും വിനിഷ്യസിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

സെർജിയോ അഗ്വേറോ പറയുന്നത് ഇങ്ങനെ:

“കഴിഞ്ഞ സീസണിൽ എംബപ്പേയേക്കാൾ മികച്ചു നിന്നത് വിനീഷ്യസ് ജൂനിയർ തന്നെയാണ്. വളരെയധികം അപകടങ്ങൾ സൃഷ്ടിച്ചിട്ടുള്ള താരമാണ് വിനി. വിനിയുടെ കാലിൽ ബോൾ എത്തിയാൽ അത് അപകടമാണ്. അത്തരത്തിലുള്ള ഒരു പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തവണത്തെ ബാലൺഡി’ഓർ അർഹിക്കുന്നത് വിനിയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം കഴിഞ്ഞ സീസണിൽ എല്ലാവരെക്കാളും മികച്ച പ്രകടനം നടത്തിയത് അദ്ദേഹം തന്നെയാണ് ” സെർജിയോ അഗ്വേറോ പറഞ്ഞു.

സാധ്യത പട്ടികയിൽ വിനീഷ്യസ് തന്നെയാണ് മുൻപിൽ. പക്ഷെ ഇത്തവണത്തെ കോപ്പ അമേരിക്കയിൽ താരത്തിന് ബ്രസീലിനെ സെമി ഫൈനലിലേക്ക് പോലും പ്രവേശിപ്പിക്കാൻ സാധിച്ചിരുന്നില്ല. അത് മാത്രമാണ് താരത്തിന് നേരെയുള്ള ഏക നെഗറ്റീവ്. പക്ഷെ റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ വിനിക്ക് സാധിക്കുന്നുണ്ട്. പ്രധാനപ്പെട്ട എല്ലാ മത്സരങ്ങളിലും ടീമിന് വേണ്ടി നിർണായകമായ ഇമ്പാക്ട് അദ്ദേഹത്തിന് ഉണ്ടാകാൻ സാധിക്കുന്നുണ്ട് എന്നത് ഒരു പ്ലസ് പോയിന്റ് ആണ്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി