"യമാലിന്റെ പ്രകടനം കാണുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മ വരുന്നു"; തുറന്ന് പറഞ്ഞ് റിവാൾഡോ വിക്ടർ

യുവ താരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കളിക്കാരനാണ് സ്പാനിഷ് താരമായ ലാമിന് യമാൽ. ക്ലബ് ലെവലിൽ അദ്ദേഹം ബാഴ്‌സയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ സെവിയ്യക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കരുത്തരായ ബാഴ്‌സ അവരെ പരാജയപ്പെടുത്തിയത്. ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും ഒരു അസിസ്റ്റ് അദ്ദേഹത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഇതോടെ ഈ സീസണിൽ അഞ്ച് ഗോളുകളും ആറ് അസിസ്റ്റുകളും യമാൽ സ്വന്തമാക്കിയിട്ടുണ്ട്.

ചെറിയ പ്രായത്തിൽ തന്നെ ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് ലാമിന് യമാൽ. താരത്തെ പുകഴ്ത്തികൊണ്ട് ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ രംഗത്ത് എത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച താരമായിട്ടാണ് അദ്ദേഹത്തെ റിവാൾഡോ വിശേഷിപ്പിക്കുന്നത്.

റിവാൾഡോ പറയുന്നത് ഇങ്ങനെ:

“എല്ലാവരും ലാമിൻ യമാലിനെ ഇഷ്ടപ്പെടുന്നു. വളരെയധികം ഇമ്പ്രസീവായ ഒരു താരമാണ് അദ്ദേഹം. യമാൽ എന്നെ തന്നെയാണ് ഓർമിപ്പിക്കുന്നത്. കാരണം ഞാൻ കളിക്കളത്തിലേക്ക് ഇറങ്ങിയാൽ ഫുട്ബോൾ ആസ്വദിക്കും. അതുപോലെതന്നെയാണ് യമാലും. അദ്ദേഹം ഫുട്ബോൾ ആസ്വദിച്ചു കൊണ്ടാണ് കളിക്കുന്നത്.

റിവാൾഡോ തുടർന്നു:

“17 വയസ്സ് മാത്രമേ ഉള്ളൂ.പക്ഷേ ഒരു 27 കാരനായ താരത്തിന്റെ പക്വതയോടു കൂടിയാണ് അദ്ദേഹം കളിക്കുന്നത്. തീർച്ചയായും അവൻ മികച്ച താരമായി മാറും. യൂറോ കപ്പ് ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. തീർച്ചയായും ഒരു ദിവസം ലോകത്തെ ഏറ്റവും മികച്ച താരമായി മാറാൻ അദ്ദേഹത്തിന് കഴിയും ” റിവാൾഡോ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ