ഇന്ന് ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്‌സിലോണ കരസ്ഥമാക്കിയത്. എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ച വെച്ചത്. കൂടാതെ റാഫിഞ്ഞ, യമാൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.
ഫുട്ബോൾ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്ന മത്സരമായിരുന്നു എൽ ക്ലാസിക്കോ. മത്സര ശേഷം ചില കാര്യങ്ങൾ യുവ താരം ലാമിന് യമാൽ പറഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടീം ആണ് ബാഴ്‌സ എന്നാണ് അദ്ദേഹം പറയുന്നത്.
ലാമിന് യമാൽ പറയുന്നത് ഇങ്ങനെ:
”ലാലിഗയിൽ ഞങ്ങൾ തോൽപ്പിക്കുന്നത് ആവറേജ് ടീമുകളെയാണ് എന്നാണ് പലരും പറഞ്ഞിരുന്നത്. ഞങ്ങൾക്ക് വലിയ മത്സരങ്ങൾ വന്നിട്ടില്ല എന്നും അവർ ആരോപിച്ചു. എന്നാൽ ഇപ്പോൾ ഞങ്ങൾ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് അവരുടെ മൈതാനത്ത് തോൽപ്പിച്ചു. ആരെ തോൽപ്പിക്കാനും ഞങ്ങൾക്ക് ഇപ്പോൾ സാധിക്കും “ ലാമിന് യമാൽ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബാഴ്‌സിലോണ ബയേൺ മ്യുണിക്കിനെ പരാജയപ്പെടുത്തിയത്. ഇതോടെ ലാലിഗയിലെ കരുത്തരായ എല്ലാ ടീമുകളെയും അവർ തോല്പിച്ച് ഒന്നാം സ്ഥാനം നിലനിർത്തി. പരിശീലകനായ ഹാൻസി ഫലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് ബാഴ്‌സിലോണ നടത്തുന്നത്.