"ലോകത്തിലെ ഏറ്റവും മികച്ച ടീം ഞങ്ങൾ തന്നെയാണ്, അത് തെളിയിക്കുകയും ചെയ്തു": ലാമിന് യമാൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്തിരുന്നു ബാഴ്‌സിലോണ. തീ പാറുന്ന പോരാട്ടം നടക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ബയേൺ മ്യുണിക് ആയിരുന്നെങ്കിലും ബാഴ്‌സയുടെ പ്രധിരോധ നിരയുടെ മുൻപിൽ അവർക്ക് അടിയറവ് പറയേണ്ടി വന്നു.

നാളെ കരുത്തരായ രണ്ട് ടീമുകളാണ് ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടാൻ പോകുന്നത്. എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡ് ബാഴ്‌സിലോണ മത്സരം നാളെ ഇന്ത്യൻ സമയം 12:30നാണ് അരങ്ങേറുക. എൽ ക്ലാസിക്കോയിൽ മികച്ച ടീം വിജയിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ബാഴ്‌സിലോണ താരം ലാമിന് യമാൽ.

ലാമിന് യമാൽ പറയുന്നത് ഇങ്ങനെ:

“ബയേണിനെതിരെയുള്ള മത്സരത്തിന് മുന്നേ തന്നെ ഞങ്ങൾ വളരെയധികം ആത്മവിശ്വാസത്തിൽ ആയിരുന്നു. ലോകത്തെ ഏറ്റവും മികച്ച ടീമാണ് ഞങ്ങൾ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ മത്സരത്തിൽ വിജയിച്ചതിലൂടെ ഞങ്ങൾ അത് തെളിയിക്കുകയും ചെയ്തു. എൽ ക്ലാസിക്കോയിൽ ഞങ്ങൾ എല്ലാ കരുത്തുകളും പുറത്തെടുക്കും. ഏറ്റവും മികച്ച ടീം തന്നെയായിരിക്കും മത്സരത്തിൽ വിജയിക്കുക ” ലാമിന് യമാൽ പറഞ്ഞു.

ഈ സീസണിൽ മികച്ച ഫോമിലാണ് താരം കളിക്കുന്നത്. ബയേണിനെതിരെയുള്ള മത്സരത്തിൽ ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച പ്രകടനമാണ് ടൂർണമെന്റിൽ റയൽ മാഡ്രിഡും നടത്തുന്നത്. അത് കൊണ്ട് എൽ ക്ലാസിക്കോയിൽ തീ പാറുന്ന പോരാട്ടത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ