"തോൽവി ഞങ്ങൾ കാര്യമാക്കുന്നില്ല"; മത്സര ശേഷം റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി പറയുന്നത് ഇങ്ങനെ

ചാമ്പ്യൻസ് ലീഗ് ട്രോഫി അടിച്ച ശേഷം റയൽ മാഡ്രിഡിന് നല്ല സമയം അല്ല എന്ന് തന്നെ പറയാം. ഇപ്പോൾ നടക്കുന്ന പ്രീ-സീസൺ സൗഹൃദ മത്സരങ്ങളിൽ ടീമിന് മികച്ച രീതിയിൽ മത്സരങ്ങൾ കളിക്കുവാൻ സാധിക്കുന്നില്ല. ആദ്യം AC മിലാനോട് എതിരില്ലാത്ത ഒരു ഗോളിനും, രണ്ടാമത് ഇന്നലെ ബാഴ്സിലോണയായിട്ട് 2-1നും പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇന്നലത്തെ മത്സരത്തിൽ ബാഴ്സക്ക് വേണ്ടി പൗ വിക്ടർ ആണ് ഇരു ഗോളുകളും നേടി ടീമിനെ വിജയിപ്പിച്ചത്. റയൽ മാഡ്രിഡിന്റെ ഗോൾ നേടിയത് നിക്കോ പാസായിരുന്നു നേടിയിരുന്നത്. എന്നാൽ ഇന്നലത്തെ മത്സരം റയൽ താരങ്ങൾ അത്ര കണക്കാക്കുന്നില്ല. ഇതേ അഭിപ്രായം നേരത്തെ റയൽ ഗോൾ കീപ്പർ തിബോട്ട് കോർട്ടോയിസ് പറഞ്ഞിരുന്നു. ഇപ്പോഴിതാ പരിശീലകൻ കാർലോ ആഞ്ചലോട്ടിയും ഇത് തന്നെ പറഞ്ഞിരിക്കുകയാണ്.

കാർലോ ആഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

“ഈ തോൽവി ഞങ്ങൾ കാര്യമാക്കുന്നില്ല. കാരണം ഇത് പ്രധാനപ്പെട്ട ഒരു മത്സരം അല്ലല്ലോ. ഒരുപാട് താരങ്ങൾ ഇല്ലാതെയാണ് ഞങ്ങൾ കളിച്ചത്. ഞങ്ങളുടെ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ഒരു മത്സരം മാത്രമായിട്ടാണ് ഇതിനെ കാണുന്നത്. സീസണിന് വേണ്ടി താരങ്ങൾ ഫിറ്റാവുന്നതിനാണ് പ്രീ സീസൺ സംഘടിപ്പിക്കുന്നത്. ഈ മത്സരങ്ങൾ താരങ്ങൾക്ക് സമയം നൽകുന്നു. ഓഗസ്റ്റ് ഏഴാം തീയതിയാണ് ഞങ്ങൾ അടുത്ത മത്സരം കളിക്കുന്നത്. ഇനി അതിലാണ് ഞങ്ങളുടെ ശ്രദ്ധ “ഇതാണ് കാർലോ ആഞ്ചലോട്ടി പറഞ്ഞത്.

റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം ചെൽസിക്കെതിരെ ഓഗസ്റ്റ് ഏഴാം തീയതി ആണ് നടത്താൻ നിശ്ചയിരിക്കുന്നത്. പൂർണമായും യുവ താരങ്ങൾക്കാണ് ഇത്തവണ റയൽ മത്സരിക്കുവാൻ അവസരം നൽകിയിരിക്കുന്നത്. ടീമിലേക്ക് സീനിയർ താരങ്ങൾ വരുന്നതോടെ റയൽ മാഡ്രിഡ്, ലോകത്തിലെ ഏറ്റവും ശക്തരായ ടീം ആയി മാറും. എംബപ്പേ, ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ എന്നിവർ ഒരുമിച്ച് കളിക്കുന്നത് കാണാനാണ് ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്.

Latest Stories

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍