ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്ത് ബാഴ്‌സിലോണ. തീ പാറുന്ന പോരാട്ടം നടക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ബയേൺ മ്യുണിക് ആയിരുന്നെങ്കിലും ബാഴ്‌സയുടെ പ്രധിരോധ നിരയുടെ മുൻപിൽ അവർക്ക് അടിയറവ് പറയേണ്ടി വന്നു.
ഒരുപാട് നാളുകൾക്ക് ശേഷമാണ് ബയേൺ മ്യുണിക്കിനെ ബാഴ്‌സിലോണ പരാജയപെടുത്തുന്നത്. ഇത്തവണ കിരീടം നേടാൻ വരെ ടീമിന് സാധിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. വിജയം നേടിയ ശേഷം ബാഴ്‌സ പരിശീലകനായ ഹാൻസി ഫ്ലിക്ക് സംസാരിച്ചു.
ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:
“ഞങ്ങൾ കിരീട ഫേവറേറ്റുകളാണ് എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. അത് നേരത്തെ ആയിപ്പോവും. ഞങ്ങൾ ഇപ്പോൾ ആരംഭിച്ചതേ ഉള്ളൂ. ഓരോ ഓരോ മത്സരത്തെയും വ്യത്യസ്തമായി പരിഗണിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങൾ നന്നായി ഹാർഡ് വർക്ക് ചെയ്യുകയും അടുത്ത മത്സരത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവരാണ്. ഇനി ശനിയാഴ്ച ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടേറിയ മത്സരമുണ്ട്. പഴയ ബാഴ്സ തിരിച്ചുവന്നു എന്ന് പറയാനായിട്ടില്ല. കാരണം സീസൺ തുടങ്ങിയിട്ടേ ഉള്ളൂ ” ഹാൻസി ഫ്ലിക്ക് പറഞ്ഞു.
ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഈ ശനിയാഴ്ച നടക്കാൻ പോകുന്നത്. എൽ ക്ലാസിക്കോ മത്സരമായ ബാഴ്സിലോണയും റയൽ മാഡ്രിഡും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.