ഇപ്പോൾ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ അട്ടിമറി വിജയങ്ങളുടെ സീസൺ ആണ് നടന്നു വരുന്നത്. അതിലേക്കുള്ള പുതിയ എൻട്രി ആണ് ഫ്രഞ്ച് ടീമായ ലില്ലിയുടേത്. ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ പരാജയപ്പെടുത്തിയത്. ആദ്യപകുതിയിൽ ജൊനാഥൻ ഡേവിഡ് നേടിയ പെനാൽറ്റി ഗോളാണ് ലില്ലിക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. മത്സരത്തിൽ പ്രതീക്ഷിച്ച പോലെയുള്ള പ്രകടനം പുറത്തെടുക്കാൻ റയൽ മാഡ്രിഡിന് സാധിച്ചില്ല.
ചാമ്പ്യൻസ് ലീഗിൽ റയൽ മികച്ച പ്രകടനങ്ങൾ തന്നെ അയിരുന്നു നടത്തിയിരുന്നത്. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ തോൽവി ഏറ്റു വാങ്ങിയത് ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായി. അതിനെ കുറിച്ച് റയൽ മാഡ്രിസ് പരിശീലകനായ കാർലോ അഞ്ചലോട്ടി സംസാരിച്ചു.
കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:
” എതിരാളികൾ മികച്ച രൂപത്തിൽ കളിച്ചു. അർഹിച്ച വിജയമാണ് അവർ സ്വന്തമാക്കിയത്. എവിടെയൊക്കെയാണ് പുരോഗതി കൈവരിക്കേണ്ടത് എന്നത് ഞങ്ങൾ പഠിക്കേണ്ടതുണ്ട്. പല മേഖലകളിലും ഞങ്ങൾക്ക് ഇംപ്രൂവ് ആവേണ്ടതുണ്ട്. ഇന്ന് എല്ലാം മോശമായിരുന്നു. അറ്റാക്കിങ് നടത്തുന്നതിലും ബോൾ പിടിച്ചെടുക്കുന്നതിലും മോശമായിരുന്നു ഞങ്ങൾ കൂടുതൽ അഗ്രസീവ് ആവേണ്ടതുണ്ട്”
കാർലോ അഞ്ചലോട്ടി തുടർന്നു
ഞങ്ങളുടെ പൊസഷൻ സ്ലോ ആയിരുന്നു. കൂടുതൽ വെർട്ടിക്കൽ ആയിക്കൊണ്ട് ഞങ്ങൾ കളിക്കേണ്ടതുണ്ട്. ഏറ്റവും ദുഃഖം ഉണ്ടാക്കുന്ന കാര്യം പ്രകടനം മോശമായിരുന്നു എന്നുള്ളത് തന്നെയാണ്. ഞങ്ങൾ ന്യായീകരണങ്ങൾ അല്ല നോക്കുന്നത്. മറിച്ച് ഞങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. സത്യം പറഞ്ഞാൽ ഇപ്പോൾ ലഭിക്കുന്ന വിമർശനങ്ങൾ എല്ലാം തന്നെ അർഹിക്കുന്നതാണ്. ഞങ്ങൾ അതെല്ലാം അംഗീകരിക്കേണ്ടത് ഉണ്ട് “ കാർലോ അഞ്ചലോട്ടി പറഞ്ഞു.