"ഫൈനൽ വരെ ഞങ്ങൾ എത്തും, കപ്പുയർത്തും"; അൽവാരസിന്റെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് അത്ലറ്റിക്കോ മാഡ്രിഡ് അർജന്റൈൻ താരമായ ഹൂലിയൻ ആൽവരസിനെ സ്വന്തമാക്കിയത്. താരത്തിനെ സ്വന്തമാക്കാൻ റെക്കോഡ് തുകയാണ് അത്ലറ്റിക്കോ ചിലവഴിച്ചത്. അർജന്റീനയിൽ മിന്നും പ്രകടനം നടത്തിയ താരം ക്ലബ് ലെവലിൽ അധികം തിളങ്ങാൻ സാധിച്ചില്ല. എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ സെൽറ്റാ വിഗോയെ ഒരു ഗോളിനാണ് അത്ലറ്റികോ തോല്പിച്ചത്. മത്സരത്തിലെ താരമായത് അൽവാരസായിരുന്നു.

അൽവാരസിനെ കൂടാതെ വേറെയും സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ടീമിന് സാധിച്ചിട്ടുണ്ട്. ഒരു മികച്ച ടീം തന്നെ അത്ലറ്റിക്കോ മാഡ്രിഡിന് ഉണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഹൂലിയൻ ആൽവരസും അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. അദ്ദേഹം ടീമിന്റെ ഭാവിയെ പറ്റിയും കെല്പിനെ കുറിച്ചും സംസാരിച്ചു.

ഹൂലിയൻ അൽവാരസ് പറയുന്നത് ഇങ്ങനെ:

” ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ എത്താനുള്ള ഒരു ടീം തീർച്ചയായും അത്ലറ്റിക്കോ മാഡ്രിഡിനുണ്ട്. ഞങ്ങൾ അത് വിശ്വസിക്കുന്നു. അതിന് സാധിക്കുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. കാരണം മികച്ച ഒരു സ്‌ക്വാഡ് തന്നെയാണ് ഞങ്ങൾക്കുള്ളത്. ലോകത്തെ ഏത് ടീമുമായും പോരാടാൻ ഞങ്ങൾക്ക് സാധിക്കും. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ ഞങ്ങൾ എത്തിയേക്കാം ”ഹൂലിയൻ അൽവാരസ് പറഞ്ഞു.

ഗംഭീര പ്രകടനം നടത്താൻ ഇത് വരെ അത്ലറ്റികോയ്ക്ക് സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരത്തിലെ വിജയം മാത്രമാണ് അവർക്ക് ആശ്വസിക്കാനാകുന്നത്. ലീഗിൽ ഏഴ് മത്സരങ്ങളിൽ 4 മത്സരങ്ങൾ മാത്രമാണ് അവർക്ക് വിജയിക്കാനായിട്ടുള്ളത്. ഇനിയുള്ള മത്സരങ്ങൾ ടീമിന് നിർണായകമാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ