"മെസിക്ക് വേണ്ടി ഞങ്ങൾ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കും"; പരിശീലകൻ ലയണൽ സ്കലോണി സംസാരിച്ചു

ലയണൽ മെസിയുടെ അഭാവത്തിൽ അർജന്റീനൻ ടീം മികച്ച പ്രകടനമാണ് 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നടത്തുന്നത്. ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റിൽ നിന്നും താരത്തിന് ഗുരുതരമായ പരിക്ക് ആണ് ഏറ്റത്. തുടർന്ന് അദ്ദേഹത്തിന് നീണ്ട നാളത്തേക്ക് വിശ്രമം വേണ്ടി വന്നു. പരിക്കിൽ നിന്നും താരം ഇപ്പോൾ മുക്തനായിട്ടുണ്ട് പക്ഷെ അർജന്റീനൻ ക്യാമ്പിലേക്ക് മെസി എന്നാണ് തിരിച്ചെത്തുക എന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല.

മെസി പതിയെ ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്. അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ മെസി കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അത് വരെ ഉറപ്പ് ലഭിച്ചിട്ടില്ല. താരം ഉടൻ തന്നെ ടീമിലേക്ക് വരും എന്ന പ്രതീക്ഷയിലാണ് അർജന്റീനൻ പരിശീലകൻ ലയണൽ സ്കലോണി. മെസിയുടെ വരവിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ലയണൽ സ്കലോണി പറഞ്ഞത് ഇങ്ങനെ:

”മെസ്സി എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അടുത്ത സ്‌ക്വാഡ് പ്രഖ്യാപിക്കുന്ന സമയം വരുമ്പോൾ ഞങ്ങൾ മെസ്സിയുമായി സംസാരിക്കും. ആ ദിവസം വരെ ഞങ്ങൾ അദ്ദേഹത്തെ കാത്തിരിക്കും. രണ്ടാഴ്ചക്ക് ശേഷം അത് സംഭവിക്കും. എന്നിട്ട് ടീമിനോടൊപ്പം ജോയിൻ ചെയ്യാൻ മെസ്സി തയ്യാറാണോ എന്നുള്ളത് ഞങ്ങൾ പരിശോധിക്കും” ലയണൽ സ്കലോണി പറഞ്ഞു.

മെസിയുടെ വലത്തേ കാലിന്റെ ആംഗിളിനായിരുന്നു പരിക്ക് ഏറ്റത്. ക്ലബ് ലെവലിൽ മെസി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഈ സീസണിൽ ഇന്റർ മിയമിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ ഏക താരമാണ് അദ്ദേഹം. പരിക്ക് മൂലം ഇന്റർ മിയാമി മത്സരങ്ങളിലും താരം വിട്ടു നിൽക്കുകയാണ്.

Latest Stories

കേരളത്തോട് കൈമലര്‍ത്തി, ആന്ധ്രയ്ക്ക് കൈനിറയെ നല്‍കി;വയനാട്ടിലെ മോദിയുടെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി; സംസ്ഥാനത്തിന് സഹായം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ആ പൊന്‍ചിരി മാഞ്ഞു, വിട പറഞ്ഞ് കവിയൂര്‍ പൊന്നമ്മ; സംസ്‌കാരം നാളെ

കുളിക്കാറില്ല, ആഴ്ചയില്‍ ഒരിക്കല്‍ ഗംഗാജലം ദേഹത്ത് തളിക്കും; ഭര്‍ത്താവിന്റെ ദുര്‍ഗന്ധം കാരണം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ടെലിഗ്രാമില്‍; ചാറ്റ് ബോട്ടിലൂടെ ഫോണ്‍ നമ്പര്‍ മുതല്‍ നികുതി വിവരങ്ങള്‍ വരെ വില്‍പ്പനയ്ക്ക്

ആടിത്തിമിര്‍ത്ത് വിനായകന്‍, തീപ്പൊരിയായി 'കസകസ' ഗാനം; ട്രെന്‍ഡിംഗായി തെക്ക് വടക്ക്

പൊന്നമ്മയുടെ ക്രൂര വേഷങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്ത മലയാളി; അത്രമാത്രം അവര്‍ സ്‌നേഹിച്ച അമ്മ മനസ്

മലയാളത്തിന്റെ പൊന്നമ്മയ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

ഇനി മുദ്രപ്പത്രമൊന്നും വേണ്ട 'ഇ-സ്റ്റാമ്പ്' മാത്രം; ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പുതിയ സംവിധാനം

എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം; ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മേൽനോട്ട ചുമതല, ആറ് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കണം

ശിവ രാജ്കുമാറിനെ തൊഴുത് കാല്‍ തൊട്ട് വന്ദിച്ച് ആരാധ്യ; വീഡിയോ വൈറല്‍, ഐശ്വര്യയ്ക്ക് കൈയ്യടി