"നിങ്ങൾക്ക് ഞങ്ങളോട് എന്തിനാണ് ഇത്ര ദേഷ്യം"; അർജന്റീനൻ താരത്തിനെതിരെ പൊട്ടിത്തെറിച്ച് മുൻ ഫ്രഞ്ച് താരം

2024 കോപ്പ അമേരിക്കൻ ടൂർണമെന്റിൽ കൊളംബിയയെ തോല്പിച്ച് ശക്തരായ അര്ജന്റീന വീണ്ടും കപ്പ് നിലനിർത്തി ജേതാക്കളായിരുന്നു. തുടർന്ന് താരങ്ങൾക്ക് ഗംഭീര വരവേൽപാണ്‌ ലഭിച്ചിരുന്നതും. എന്നാൽ കിരീടധാരണ ആഘോഷങ്ങൾക്കിടെയിൽ വെച്ച് അർജന്റീനൻ താരമായ എൻസോ ഫെർണാണ്ടസ് ഫ്രഞ്ച് താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം നടത്തിയിരുന്നു. അതിനെതിരെ അതിനെതിരെ ലോകം മുഴുവൻ വൻതോതിൽ പ്രധിഷേധം ഉയർന്നിരിക്കുകയാണ്. എൻസോ പരസ്യമായി മാപ്പും പറഞ്ഞിരുന്നു. എന്നാൽ അതിനു എതിരെ ശക്തമായി എതിർത്ത് മുൻ ഫ്രഞ്ച് ഗോൾ കീപ്പർ ലോറിസ് രംഗത് വന്നിരിക്കുകയാണ്.

ലോറീസിന്റെ വാക്കുകൾ ഇങ്ങനെ:

” നിങ്ങൾ ആഘോഷത്തിൽ മതിമറന്നു എന്നത് ന്യായീകരണമല്ല. നിങ്ങൾ കിരീടം നേടിയിരിക്കുന്നതിനാൽ കൂടുതൽ ഉത്തരവാദിത്വം നിങ്ങളിലേക്ക് വന്നു ചേരും. ഇത്തരം കാര്യങ്ങൾ ലോക ഫുട്ബോളിൽ നടക്കാൻ പാടില്ലാത്തതാണ്. ചില സമയത് തെറ്റുകൾ സംഭവിക്കും. അതിൽ നിന്നും പാഠങ്ങൾ പഠിക്കണം. നിലവിൽ ഫുട്ബോളിന്റെ മുഖം എന്ന് പറയുന്നത് തന്നെ അർജന്റീനൻ ടീം ആണ്. അവരെ പോലുള്ള താരങ്ങളിൽ നിന്നും ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി അവർ ചെയ്യുന്നത് നമ്മൾ കാണുന്നതാണ്. നിങ്ങൾ കിരീടം നേടുമ്പോൾ മറ്റുള്ളവർക്ക് മാതൃകയാവുകയാണ് വേണ്ടത്. ഇപ്പോൾ നടന്നിരിക്കുന്നത് ഫ്രഞ്ച് താരങ്ങൾക്കെതിരെ ഉള്ള ഡയറക്റ്റ് അറ്റാക്ക് ആണ്” ലോറിസ് പറഞ്ഞു.

മാപ്പ് പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും ഉയരുകയാണ്. എന്നാൽ എൻസോയ്ക്ക് പിന്തുണയുമായി വന്നിരിക്കുകയാണ് അർജന്റീനൻ വൈസ് പ്രസിഡന്റ്. ക്ലബിലെ സ്വന്തം ടീമായ ചെൽസിയിൽ നിന്നും അദ്ദേഹത്തിന് നേരെ വലിയ പ്രതിഷേധങ്ങൾ വന്നിരുന്നു. എന്തായാലും താരത്തിനെതിരെ വൻതോതിൽ പ്രതിഷേധവും ശക്തമായ പിന്തുണയും ലഭിക്കുന്നുണ്ട്. ഇനി എന്താണ് അടുത്ത സംഭവിക്കൻ ഇരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.