"ഈ പുരസ്‌കാരം കിട്ടിയില്ലേൽ ആകാശം ഇടിഞ്ഞ് വീഴുമോ?"; ടോണി ക്രൂസ്

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. റോഡ്രിക്ക് പുരസ്‌കാരം നൽകിയതിലുള്ള വിവാദങ്ങൾ ഇത് വരെ കെട്ടടങ്ങിയിട്ടില്ല. റോഡ്രിക്ക് മുൻപ് ഇത്തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ പോകുന്നത് ബ്രസീൽ താരമായ വിനിഷ്യസാണ് എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരായിരുന്നു ഏറ്റവും കൂടുതൽ കേട്ടിരുന്നതും. എന്നാൽ അവസാന നിമിഷമാണ് ഇത്തവണ വിനിക്ക് പുരസ്‌കാരം ലഭിക്കില്ല എന്ന് റിപ്പോട്ട് വന്നത്.

അതിൽ ആരാധകരുടെ രോക്ഷം വളരെ വലുതായിരുന്നു. സംഭവത്തിൽ റയൽ മാഡ്രിഡ് പുരസ്‌കാര ചടങ്ങ് ബഹിഷ്ക്കരിക്കുകയും ചെയ്തു. ബാലൺ ഡി ഓർ ജേതാവിനെ നേരത്തെ അറിയിക്കാത്തതിലൂടെ തങ്ങളെ ഫ്രാൻസ് ഫുട്ബോൾ അപമാനിച്ചു എന്നാണ് റയൽ മാഡ്രിഡ് വിശ്വസിക്കുന്നത്. ഏതായാലും വിനീഷ്യസ് ജൂനിയർക്ക് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിന്നും പിന്തുണ വർദ്ധിക്കുകയാണ്. മുൻ റയൽ മാഡ്രിഡ് താരമായ ടോണി ക്രൂസ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ടോണി ക്രൂസ് പറയുന്നത് ഇങ്ങനെ:

“റോഡ്രിയാണ് ബാലൺ ഡി ഓർ നേടുന്നത്. ഫുട്ബോളിൽ ഇത്തരം വ്യക്തിഗത അവാർഡുകൾക്ക് ഞാൻ യാതൊരുവിധ പ്രാധാന്യവും നൽകാറില്ല. ഇത്തരം അവാർഡുകൾക്ക് യാതൊരുവിധ സ്ഥാനവുമില്ല ” ടോണി ക്രൂസ് പറഞ്ഞു.

ഇത്തവണത്തെ ബാലൺ ഡി ഓർ റാങ്കിങ്ങിൽ ടോണിയാണ് ഒൻപതാം സ്ഥാനം നേടിയിരിക്കുന്നത്. അതിനെ പരിഹസിക്കുന്ന രീതിയിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ,” Wow, ഒരുപാട് നന്ദി”. ഇത്തവണ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് റയൽ മാഡ്രിഡ് തന്നെയാണ്.

Read more