"നെയ്മറിനെ ബോധമുള്ള ആരെങ്കിലും തിരഞ്ഞെടുക്കുമോ"; തുറന്നടിച്ച് ബ്രസീലിയൻ ക്ലബ് പ്രസിഡന്റ്

ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിന് ഇപ്പോൾ മോശമായ സമയമാണ്. പരിക്ക് കാരണം ഒരു വർഷത്തോളം അദ്ദേഹം കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. തിരികെ അൽ ഹിലാലിന്‌ വേണ്ടി വന്നപ്പോഴും പരിക്ക് സംഭവിച്ച് വിശ്രമത്തിലേക്ക് പോയി. എന്നാൽ ഇനി അൽ ഹിലാലിൽ താരം തുടരാനുള്ള സാധ്യത വളരെ കുറവായിരിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോട്ടുകൾ.

അടുത്തതായി നെയ്മർ തിരഞ്ഞെടുക്കുന്ന ക്ലബ് ഏതായിരിക്കും എന്നാണ് ആരാധകരുടെ ചോദ്യം. ഇന്റർമയാമി, സാന്റോസ് എന്നീ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. നെയ്മറുടെ മടങ്ങിവരവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ചർച്ചകൾ ബ്രസീലിയൻ ഫുട്ബോളിൽ സജീവമായി കഴിഞ്ഞു. ബ്രസീലിലെ പ്രമുഖ ക്ലബ്ബായ ബോട്ടോഫോഗോയുടെ പ്രസിഡന്റ് ആയ മെല്ലോ ഇക്കാര്യത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രസിഡന്റ് മെല്ലോ പറയുന്നത് ഇങ്ങനെ:

” ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എക്കാലത്തെയും മികച്ച ടാലന്റ്കളിൽ ഒന്നാണ് നെയ്മർ ജൂനിയർ. ലയണൽ മെസിയുടെ അതേ ലെവലിൽ ഉള്ള താരമാണ് നെയ്മർ. ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരമാണ് നെയ്മർ. പക്ഷേ നെയ്മർ തന്റെ കരിയർ സ്വയം നശിപ്പിക്കുകയായിരുന്നു. കൂടാതെ പരിക്കുകളും അദ്ദേഹത്തിന് തടസ്സമായി. ഇപ്പോൾ വീണ്ടും അദ്ദേഹത്തിന് പരിക്കേറ്റിരിക്കുന്നു ” പ്രസിഡന്റ് മെല്ലോ പറഞ്ഞു.

നെയ്മറും നിലവിൽ വിരമിക്കൽ പ്രഖ്യാപിക്കാനുള്ള ഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അത് കൊണ്ട് ഇനി യൂറോപിയൻ ലീഗുകളിലേക്ക് താരം പോകാനുള്ള സാധ്യത വളരെ കുറവായിരിക്കും. വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട ഔദ്യോഗീക വിവരങ്ങൾ ലഭിക്കും.

Read more