"യമാൽ തുടങ്ങിയിട്ടേ ഒള്ളു, അവൻ വേറെ ലെവൽ ആകും"; വാനോളം പുകഴ്ത്തി റോബർട്ട് ലെവന്റോസ്ക്കി

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മികച്ച കളിക്കാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് സ്പാനിഷ് താരമായ ലാമിന് യമാൽ ആയിരിക്കും. ഈ വർഷം നടന്ന യൂറോകപ്പിൽ സ്പെയിനിന്‌ വേണ്ടി തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്. യൂറോകപ്പിൽ പ്രായം കുറഞ്ഞ ഗോൾ നേടുന്ന താരവും, പ്രായം കുറഞ്ഞ മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയത് ലാമിന് യമാൽ ആണ്.

ക്ലബ് ലെവലിൽ അദ്ദേഹം ബാഴ്സിലോണയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ക്ലബിലും അദ്ദേഹം മിന്നും ഫോമിലാണ് ഇപ്പോൾ ഉള്ളത്. യമാലിന്റെ മികവ് ബാഴ്സലോണ സ്ട്രൈക്കർ ആയ റോബർട്ട് ലെവന്റോസ്ക്കിക്ക് കൂടി ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. നിരവധി ഗോളവസരങ്ങൾ ഇപ്പോൾ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. യമാലിനെ കുറിച്ച് റോബർട്ട് ലെവന്റോസ്ക്കി സംസാരിച്ചിരിക്കുകയാണ്.

റോബർട്ട് ലെവന്റോസ്ക്കി പറയുന്നത് ഇങ്ങനെ:

” ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് യമാൽ.ലോകത്തിലെ ഏറ്റവും മികച്ച വിങ്ങർ അദ്ദേഹമാണ്.17 വയസ്സ് മാത്രമേ അദ്ദേഹത്തിന് ആയിട്ടുള്ളൂ. ഇനിയും ഒരുപാട് കരിയർ ബാക്കിയുണ്ട്. ചില സമയങ്ങളിൽ എങ്ങനെ നിങ്ങൾ കരിയർ സ്റ്റാർട്ട് ചെയ്യുന്നു എന്നുള്ളതിന് പ്രാധാന്യം ഉണ്ടാവില്ല.എങ്ങനെ അവസാനിപ്പിക്കുന്നു എന്നുള്ളതിനാണ് പ്രാധാന്യം.യമാൽ ഇതുപോലെതന്നെ ദീർഘകാലം തുടർന്നു പോകേണ്ടതുണ്ട് ” റോബർട്ട് ലെവന്റോസ്ക്കി പറഞ്ഞു.

ബാഴ്സിലോണയ്ക്ക് വേണ്ടി 59 മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒപ്പം14 അസിസ്റ്റുകളും. അന്താരാഷ്ട്ര മത്സരത്തിൽ സ്പെയിനിന്‌ വേണ്ടി 16 മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്

Latest Stories

ലെബനനിലുള്ളവര്‍ അടിയന്തരമായി രാജ്യം വിടണം; എംബസിയുമായി ബന്ധപ്പെടണം; ഇന്ത്യയിലുള്ളവര്‍ തിരിച്ചുപോകരുത്; ഇസ്രയേലിന്റെ കരയാക്രമണ ഭീഷണിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

'എല്ലാവരും പരിഹസിച്ചിരുന്നൊരു കാലമുണ്ടായിരുന്നു, എന്നാൽ കഠിനാധ്വാനത്തിലൂടെ അദ്ദേഹം അതിനെയെല്ലാം മറികടന്നു'; രാഹുലിനെ പുകഴ്ത്തി സെയ്ഫ് അലി ഖാൻ

ബംഗ്ലാദേശ് ആരാധകൻ ടൈഗർ നോബിക്ക് ക്രൂര മർദ്ദനം, അടിവയറ്റിൽ തൊഴിച്ചെന്ന് ആരാധകൻ; സംഭവം ഇങ്ങനെ

ഇന്ത്യ v/s ബംഗ്ലാദേശ്: ഇന്ത്യ തന്നെ ഡ്രൈവിങ് സീറ്റിൽ; ബംഗ്ലാദേശിനെ രക്ഷിച്ച് അപ്രതീക്ഷിത അതിഥി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ബുംറയോ സിറാജോ അല്ല! കളിയുടെ ഫലം നിര്‍ണ്ണയിക്കുക ആ രണ്ട് ഇന്ത്യന്‍ ബോളര്‍മാര്‍'; തുറന്നുപറഞ്ഞ് മാക്‌സ്‌വെല്‍

ഞാനും ഡോക്ടര്‍ ആണ് എന്നായിരുന്നു വിചാരം, മുതിര്‍ന്നാല്‍ രോഗികളെ പരിശോധിക്കാമെന്ന് കരുതി, പഠിക്കണമെന്ന് അറിയില്ലായിരുന്നു: മമിത ബൈജു

അത് അർജുൻ തന്നെ, സ്ഥിരീകരിച്ച് ഡിഎൻഎ ഫലം; മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

രണ്ടാം ക്ലാസുകാരന്റെ മരണം നരബലിയെന്ന് പൊലീസ്; ജീവനെടുത്തവരില്‍ വെളിച്ചം പകരേണ്ട അധ്യാപകരും

'അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലി, പാർട്ടിയെ കുറിച്ചും സംഘടനാ രീതികളെക്കുറിച്ചും അറിയില്ല'; എംവി ​ഗോവിന്ദൻ

"എന്നോട് ക്ഷമിക്കണം, ഇനി ഒരിക്കലും അത് ഞാൻ ആവർത്തിക്കില്ല"; മാപ്പ് ചോദിച്ച് എൻഡ്രിക്ക്