"യമാൽ വേറെ ലെവൽ, ഈ ജനറേഷനിലെ ഏറ്റവും മികച്ച താരമാണ് അവൻ"; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ലാലിഗയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ക്ലബാണ് ബാഴ്‌സലോണ. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും അവരാണ്. ടീമിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് സ്പാനിഷ് യുവ താരം ലാമിന് യമാൽ. ഈ സീസണിൽ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും ആണ് താരം ടീമിനായി നേടിയത്. ഇന്നലെ നടന്ന മത്സരത്തിലും ഗോൾ നേടാൻ അദ്ദേഹത്തിന് സാധിച്ചു. ബാഴ്‌സയുടെ ചരിത്രത്തിൽ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന റെക്കോഡും യമാൽ സ്വന്തമാക്കിയിരുന്നു.

ലാമിന് യമാലിനെ പ്രശംസിച്ച് കൊണ്ട് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത് എത്തിയിരിക്കുകയാണ്. ഭാവിയിൽ ബാലൺ ഡി ഓർ പുരസ്‌കാരം വരെ നേടാൻ കെല്പുള്ള താരമാണ് ലാമിന് എന്നാണ് റൊണാൾഡോ അഭിപ്രായപ്പെടുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:

“ലാമിൻ യമാലിൽ ഒരുപാട് ടാലന്റ് ഞാൻ കാണുന്നുണ്ട്. ഭാവിയിൽ അദ്ദേഹത്തിന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കിൽ തീർച്ചയായും ഈ ജനറേഷനിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് മാറാൻ അദ്ദേഹത്തിന് സാധിക്കും” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

പരിക്കുകൾ ഏൽക്കാതെ മുന്നോട്ട് പോകാൻ താരത്തിന് സാധിച്ചാൽ ഇനിയും ഒരുപാട് ഉയരങ്ങൾ അദ്ദേഹത്തിന് കീഴടക്കാൻ പറ്റും. നിലവിൽ സ്പെയിൻ ദേശിയ ടീമിന് വേണ്ടിയും ബാഴ്‌സയ്ക്ക് വേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. കഴിഞ്ഞ യൂറോകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ലാമിന് യമാൽ ആണ്.

Latest Stories

ഡോക്യുമെൻ്ററികൾ ഇല്ല പി ആർ ഏജൻസികൾ ഇല്ല , ഇത് ഒറ്റക്ക് വഴി വെട്ടിവന്നവന്റെ റേഞ്ച്; സഞ്ജു സാംസൺ ദി റിയൽ ഹീറോ

വില്ലത്തരം പതിവാക്കി മമ്മൂട്ടി, ഒപ്പം വിനായകനും; പുതിയ ചിത്രം വരുന്നു, അപ്‌ഡേറ്റ് എത്തി

'കൂടുതല്‍ വിയര്‍ത്തു, നന്നായി ക്ഷീണിച്ചു'; ബാറ്റിംഗിനിടയില്‍ സംഭവിച്ചത് വെളിപ്പെടുത്തി അശ്വിന്‍, സഹായമായത് ആ താരം

"തോറ്റു എന്നത് ശെരിയാണ്, പക്ഷെ ആ ഒരു കാര്യം കാരണമാണ് ഞങ്ങൾക്ക് പണി കിട്ടിയത്"; വ്യക്തമാക്കി ബാഴ്‌സലോണ താരം

വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് ഒഴിപ്പിച്ചവരെ തിരികെ എത്തിക്കും; യുദ്ധലക്ഷ്യങ്ങളില്‍ മുന്‍ഗണന പ്രഖ്യാപിച്ച് നെതന്യാഹു; ഹിസ്ബുള്ളക്കെതിരെ സൈനിക നടപടി പ്രഖ്യാപിച്ച് ഇസ്രയേല്‍

ഐശ്വര്യ ഇരുന്ന കസേരയിലേക്ക് കാര്‍ പാഞ്ഞു കയറി, രണ്ട് ദിവസത്തേക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.. ഗുരുതരമായി പരിക്കേറ്റു: അമിതാഭ് ബച്ചന്‍

പൾസർ സുനി പുറത്തേക്ക്; കർശന ഉപാധികളോടെ ജാമ്യം, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുതെന്നും നിർദേശം

എന്നെ ഏറ്റവും അധികം വിഷമിപ്പിക്കുന്നത് അവന്റെ പ്രകടനം, ഇങ്ങനെ എങ്ങനെയാണ് ഒരു താരം മോശമാകുന്നത്: സഹീർ ഖാൻ

ഐപിഎലില്‍ മറ്റൊരു 'ഇന്ത്യന്‍ ടീം' രൂപപ്പെടുന്നു, നായകന്‍ സഞ്ജു സാംസണ്‍!

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു