"എംബാപ്പയുടെ സ്വഭാവം നിങ്ങൾക്ക് അറിയില്ല, പണി കിട്ടും"; നെയ്മർ ജൂനിയറിന്റെ വാക്കുകളിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീമായ റയൽ മാഡ്രിഡിൽ ആണ് ഫ്രഞ്ച് താരം കിലിയൻ എംബപ്പേ കളിക്കുന്നത്. എന്നാൽ ട്രാൻസ്ഫർ വാങ്ങി ടീമിലേക്ക് ജോയിൻ ചെയ്തതിൽ പിന്നെ താരത്തിന് മോശമായ സമയമാണ്. വിചാരിച്ച ഇമ്പാക്ട് ടീമിൽ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. മാത്രമല്ല റയൽ മാഡ്രിഡിൽ മികച്ച താരങ്ങൾ ഉണ്ടായിട്ടും അവർക്ക് അവരുടെ മികവിലേക്ക് ഉയരാനും സാധിക്കുന്നില്ല.

എംബാപ്പയ്ക്കൊപ്പം പല തവണ ഒരുമിച്ച് കളിച്ചിട്ടുള്ള താരമാണ് നെയ്മർ ജൂനിയർ. പിഎസ്ജിയിൽ വെച്ച് ഇരുവരും നല്ല സുകൃത്തുക്കളുമായിരുന്നു. എന്നാൽ കോൺട്രാക്ട് പുതുക്കാതെ നെയ്മർ സൗദി ക്ലബായ അൽ ഹിലാലിലേക്ക് ചേക്കേറിയിരുന്നു. അതിന് ശേഷം ഇരുവരും നല്ല ബന്ധത്തിലല്ല എന്ന് അന്ന് റിപോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ പ്രമുഖ ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ സിറിൽ ഹനൗന നെയ്മർ ജൂനിയർ തന്നോട് മുൻപ് പറഞ്ഞ കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

സിറിൽ ഹനൗന പറയുന്നത് ഇങ്ങനെ:

”റയൽ മാഡ്രിഡിൽ നെയ്മറുടെ ഒരുപാട് ബ്രസീലിയൻ സുഹൃത്തുക്കൾ ഉണ്ട്. അവർക്കെല്ലാം നെയ്മർ ജൂനിയർ മുന്നറിയിപ്പ് നൽകി എന്നാണ് എനിക്ക് അറിയാൻ സാധിക്കുന്നത്. നെയ്മർക്കും എംബപ്പേക്കുമിടയിൽ എപ്പോഴും യുദ്ധമായിരുന്നു. അതുകൊണ്ടാണ് നെയ്മർ ഈ ബ്രസീലിയൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എംബപ്പേക്കൊപ്പം കളിക്കുന്നത് നിങ്ങൾക്ക് ദോഷം ചെയ്യുമെന്നും അത് നരക തുല്യമായിരിക്കും എന്നുമുള്ള മുന്നറിയിപ്പാണ് നെയ്മർ നൽകിയിട്ടുള്ളത് “ഇതാണ് ഫ്രഞ്ച് പത്രപ്രവർത്തകൻ പറഞ്ഞിട്ടുള്ളത്.

നെയ്മർ ജൂനിയർ ഇങ്ങനെ അദ്ദേഹത്തോട് പറഞ്ഞു എന്നതിനെ കുറിച്ച് ഉള്ള തെളിവുകൾ ഒന്നും തന്നെയില്ല. ഇതൊരു ആരോപണം മാത്രമായിട്ടാണ് ആരാധകർ കാണുന്നതും. എന്നാൽ നിരവധി സൂപ്പർ താരങ്ങൾ അടങ്ങിയ ടീം ആയത് കൊണ്ട് റയൽ മാഡ്രിഡിൽ ഉടൻ തന്നെ ഒരു പൊട്ടിത്തെറിക്കലിന് സാധ്യത കാണുന്നുണ്ട് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

Latest Stories

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ

എന്റെ ഇന്നത്തെ ഇന്നിങ്സിന് പിന്നിലെ പ്രചോദനം ആ ഇന്ത്യൻ താരം, അവൻ കാരണമാണ് ഞാൻ ശൈലി മാറ്റിയത്: രവിചന്ദ്രൻ അശ്വിൻ

ഒരുകാലത്ത് ധോണി എല്ലാ ഫോര്മാറ്റിലും ഓപ്പണറായി കിടുക്കും എന്ന് പറഞ്ഞവൻ, ഇന്ന് അവൻ ലോക തോൽവി; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

മരണക്കിടക്കയില്‍ എന്റെ ഭര്‍ത്താവിന് ഷാരൂഖ് ഖാന്‍ വാക്ക് നല്‍കിയതാണ്, അത് പാലിക്കണം; സഹായമഭ്യര്‍ത്ഥിച്ച് നടി