"സിദാന് അന്ന് കിട്ടിയത് എട്ടിന്റെ പണി, ആ താരത്തിനോട് ഒരിക്കലും പൊറുക്കില്ല": മുൻ ഫ്രഞ്ച് ഇതിഹാസം

2006 ലോകകപ്പ് സമയത്ത് നടന്ന ഞെട്ടിക്കുന്ന കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഫ്രഞ്ച് താരമായ ക്രിസ്റ്റോഫ് ഡുഗാരി. അന്ന് ഇറ്റലിയും ഫ്രാൻസും തമ്മിലായിരുന്നു മത്സരം നടന്നിരുന്നത്. ഇറ്റലിയായിരുന്നു അന്ന് ഫൈനലിൽ വിജയിച്ച് കപ്പ് ജേതാക്കളായത്. എന്നാൽ മത്സരത്തിനിടയിൽ വെച്ച് ഫ്രഞ്ച് താരം സിനദിൻ സിദാൻ റെഡ് കാർഡ് കണ്ട് പുറത്തു പോയത് ഫ്രാൻസിന് തിരിച്ചടിയാവുകയായിരുന്നു. മറ്റരാസിയെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനാണ് സിദാന് റെഡ് കാർഡ് ലഭിച്ചത്. സിദാനെ വളരെ മോശമായ രീതിയിലാണ് അന്ന് മറ്റരാസി പ്രകോപിപ്പിച്ചത്.

അദ്ദേഹത്തിന്റെ സഹതാരമായ ഫ്രഞ്ച് ഇതിഹാസം ക്രിസ്റ്റോഫ് ഡുഗാരി ഈ വിഷയത്തെക്കുറിച്ച് ഒരിക്കൽ കൂടി സംസാരിച്ചിട്ടുണ്ട്. ഒരിക്കലും മാപ്പ് അർഹിക്കാത്ത കാര്യമാണ് അന്ന് മറ്റരാസി ചെയ്തത് എന്നാണ് അദ്ദേഹം പറയുന്നത്.

ക്രിസ്റ്റോഫ് ഡുഗാരി പറയുന്നത് ഇങ്ങനെ:

“സിദാൻ ഒരിക്കലും മറ്റരാസിയോട് പൊറുക്കില്ല. കഴിഞ്ഞ കുറെ വർഷമായി ഈ സംഭവം വച്ചുകൊണ്ട് മറ്റരാസി സ്വയം പ്രമോട്ട് ചെയ്യുകയാണ്. അതിനെ പരിഹസിച്ച് ചിരിക്കുന്നു.സിദാനെ മോശമായ രീതിയിൽ പ്രകോപിപ്പിച്ചതിൽ അദ്ദേഹം അഭിമാനം കൊള്ളുകയാണ് ചെയ്യുന്നത്. കരിയറിൽ ഉടനീളം വൃത്തികെട്ട കാര്യങ്ങൾ ചെയ്ത താരമാണ് മറ്റരാസി”

ക്രിസ്റ്റോഫ് ഡുഗാരി തുടർന്നു:

“തീർച്ചയായും സിദാൻ അദ്ദേഹം ചെയ്ത കാര്യങ്ങളിൽ ഒരിക്കലും അഭിമാനം കൊള്ളുന്നുണ്ടാവില്ല. പക്ഷേ മറ്റരാസിയുടെ പെരുമാറ്റം എങ്ങനെയായിരുന്നു? മരിച്ചാൽ പോലും സിദാൻ മറ്റരാസിക്ക് മാപ്പ് നൽകില്ല. സിദാൻ ഇതേക്കുറിച്ച് ഒരിക്കലും സംസാരിക്കാറില്ല. എന്നാൽ മറ്റരാസി അങ്ങനെയല്ല. അദ്ദേഹം ഒരു കോമാളിയെ പോലെ ഇപ്പോഴും തുടരുകയാണ്. ഞങ്ങൾ അത് കാര്യമാക്കുന്നില്ല ” ക്രിസ്റ്റോഫ് ഡുഗാരി പറഞ്ഞു.

Latest Stories

ഇന്ത വില്ലന്‍ യാരടാ? ഫഹദോ അതോ യാക്കൂസ ഗ്യാങ്ങിലെ വില്ലനോ? ആ ഡ്രാഗണ്‍ ചിഹ്നം സൂചിപ്പിക്കുന്നത് ഇതാണ്..

നീലേശ്വരം കളിയാട്ടത്തിനിടയിലെ അപകടം; റിമാൻഡിലായിരുന്ന പ്രതികൾക്ക് ജാമ്യം

പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; മാറ്റങ്ങളറിയാം

കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി കളിച്ചു ഇപ്പോൾ പാകിസ്ഥാൻ ടീമിൽ, ഇത് സിനിമയല്ല സത്യകഥ ; അപൂർവ റെക്കോഡ്

ഇന്ത്യക്കാര്‍ക്ക് കാറുകള്‍ വേണ്ട; 8 ലക്ഷത്തോളം കാറുകള്‍ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നു; കാറുകള്‍ക്ക് വില കുത്തനെ ഇടിയുമോ?

എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ഇന്ത്യയുടെ 'ഡ്രീം ഗേൾ'; സംവിധായിക ആകാൻ ആഗ്രഹിച്ച വിശ്വസുന്ദരി !

ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊല കേസിന്റെ ചുരുളുകളും; 'ഒരു അന്വേഷണത്തിന്റെ തുടക്കം' നവംബര്‍ 8ന് തിയേറ്ററുകളിലേക്ക്

വീണ്ടും സ്പിന്‍ ചതി, ന്യൂസിലന്‍ഡിനെ എറിഞ്ഞെടുക്കി ഇന്ത്യ

ഇതുവരെ പിരിച്ചുവിട്ടത് പൊലീസിലെ 108 ക്രിമിനലുകളെ; കുറ്റവാളികള്‍ക്ക് പൊലീസില്‍ സ്ഥാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി