ആ രഹസ്യങ്ങള്‍ തുറന്നു പറയാനാകില്ലെന്ന് റെച്ചൂക്ക

ഹോം മത്സരത്തില്‍ ഗോള്‍ നേടാനാകാത്തതിന് പിന്നിലെ കാരണം തുറന്ന് പറയാനാകില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പോള്‍ റച്ചൂക്ക. വരും മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളടിക്കുമെന്നും മുന്നേറ്റ നിരയ്ക്ക് അതിനുളള കഴിവുണ്ടെന്നും ബ്ലാസ്‌റ്റേഴ്‌സ് ഗോ്ള്‍ കീപ്പര്‍. മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു താരം.

“ഈ മുന്നേറ്റനിരയ്ക്കു ഗോളടിക്കാനാവും. അതിനുള്ള കഴിവുണ്ട്. വരുംമല്‍സരങ്ങളില്‍ എങ്ങനെ ഗോളടിക്കും എന്നു പറയാനാവില്ല. ചില കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നതിനു കോച്ചിനു ചില ആശയങ്ങളുണ്ട്. നമുക്കും ചില ആശയങ്ങളുണ്ട്. അത്തരം കാര്യങ്ങള്‍ തുറന്നു പറയാനാവില്ല. വെള്ളിയാഴ്ച ജയിക്കാനാവും എന്നുതന്നെയാണു കരുതിയത്. കാരണം, കാണികള്‍ നമ്മെ മുന്നോട്ടു നയിച്ചുകൊണ്ടേയിരിക്കുന്നു. ടീം വേഗത്തില്‍ മെച്ചപ്പെട്ടു വരികയാണ്. അതിന്റെ ഗുണമുണ്ടാകും. പ്രതിരോധം നല്ലതാണ്” റെച്ചൂക്ക പറയുന്നു.

കൊച്ചിയില്‍ ജംഷഡ്പുരിനെതിരെ 90ാം മിനിറ്റില്‍ നടത്തിയ സേവിനെ കുറിച്ചും റൊച്ചൂക്ക മന്സ്സ് തുറന്നു.

“നാലു ചുവടെടുത്താണു ഞാന്‍ ആ പന്തിനു പാകത്തില്‍ നിലയെടുത്തത്. പന്തിനെയും എതിരാളിയെയും കൃത്യമായി അളന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ആ സേവ്. അല്ലാതെയുള്ള വെറും ഡൈവ് ഫലപ്രദമാകുമായിരുന്നില്ല.”

“ആ രക്ഷപ്പെടുത്തലിന്റെ വിഡിയോ പിന്നീടു സഹകളിക്കാര്‍ക്കൊപ്പം ഇരുന്നു കണ്ടു. ആസ്വദിച്ചു.

അവസാന നിമിഷം ഗോള്‍ വീണിരുന്നെങ്കില്‍ മോശമായിപ്പോയേനെ. ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കുക എന്നതു ശ്രമകരമാണ്; എന്നാല്‍ രസകരവുമാണ്. ചില നേരങ്ങളില്‍ പന്തു തടുക്കുക എന്നതു ശാരീരികമായി അസാധ്യമായി വരാം. ഗോള്‍ കാവല്‍ ജോലിയുടെ പ്രത്യേകതകളിലൊന്നാണത്.”