വംശീയത എന്നെ പെനാൽറ്റി എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കില്ല, യൂറോ 2024ന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ട് താരത്തിന്റെ വെളിപ്പെടുത്തൽ

2024 യൂറോയിൽ ആവശ്യമെങ്കിൽ പെനാൽറ്റി എടുക്കുന്നതിൽ നിന്ന് ഇംഗ്ലണ്ട് താരങ്ങൾക്ക് സമീപകാലത്ത് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപം തന്നെ പിന്തിരിപ്പിക്കില്ലെന്ന് ഐവാൻ ടോണി. 2020 യൂറോ കപ്പ് ഫൈനലിൽ വെംബ്ലിയിൽ വെച്ച് ഇറ്റലിയോട് പരാജയപ്പെട്ടതിനെ തുടർന്ന് അന്ന് പെനാൽറ്റി മിസ് ആക്കിയ ബുക്കായോ സാക്ക, മാർക്കസ് രാഷ്‌ഫോർഡ്, ജേഡൻ സാഞ്ചോ എന്നിവർ ശക്തമായ വംശീയാധിക്ഷേപം നേരിട്ടു. വംശീയാധിക്ഷേപം നടത്തിയ പതിനൊന്ന് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

കറുത്ത വംശജരായ കളിക്കാർ അഭിമുഖീകരിക്കാനിരിക്കുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഇംഗ്ലണ്ടിന്റെ പെനാൽറ്റി ഷൂട്ട് ഔട്ട് മേഖല ശക്തിപ്പെടുന്നതിനെ കുറിച്ച് മാനേജർ ഗാരെത്ത് സൗത്ത്ഗേറ്റ് 2022ൽ സംസാരിച്ചിരുന്നു. വംശീയതയുടെ സാഹചര്യത്തിൽ അത് ടീം അഭിമുകീകരിക്കുന്ന ‘മറ്റൊരു ബുദ്ധിമുട്ടാണ്’ എന്നാണ് വിശേഷിപ്പിച്ചത്. നിലവിൽ 26 അംഗ ടീമിൽ എട്ട് പേര് കറുത്ത വംശജരാണ്. അവർ അഭിമുഖീകരിക്കാൻ സാധ്യതയുള്ള വംശീയാധിക്ഷേപത്തെ കുറിച്ച് കൂടുതൽ ജാഗ്രത കൊണ്ടുവരികയാണ് ഐവാൻ ടോണിയുടെ തുറന്ന് പറച്ചിൽ.

ഐവാൻ ടോണി വാർത്ത സമ്മേളനത്തിൽ

2022 ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് ഏറ്റുമുട്ടിയ ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഹാരി കെയ്ൻ പെനാൽറ്റി മിസ് ആകിയതിനെ തുടർന്ന് ടീം പുറത്തായ സാഹചര്യവും 2020 യൂറോ കപ്പ് പശ്ചാത്തലവും എടുത്ത് പരിശോധിച്ചാൽ ഇംഗ്ലണ്ട് ഫുട്ബോൾ ഫാൻസിനെ ബാധിച്ചിരിക്കുന്ന വംശീയതയുടെ ആഴം നമുക്ക് മനസിലാകും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ ബ്രെന്റ്ഫോഡിന് വേണ്ടി തന്റെ അവസാന 32 പെനാൽറ്റികളിൽ 31 എണ്ണവും ഐവാൻ ടോണി ഗോൾ ആക്കിയിരുന്നു. സാക്ക, റാഷ്‌ഫോർഡ്, സാഞ്ചോ എന്നിവരുടെ അനുഭവങ്ങൾ ആവശ്യമെങ്കിൽ പെനാൽറ്റി എടുക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ആത്മവിശ്വാസമുള്ള ആളാണ്. ഞാൻ സ്കോർ ചെയ്യാതെ പോയാൽ, പെനാൽറ്റി നഷ്‌ടപ്പെടുത്തിയതിന് അല്ലെങ്കിൽ എന്തെങ്കിലും ചെയ്തതിന് ഒരു കളിക്കാരനെ വംശീയമായി അധിക്ഷേപം നടത്താനുള്ള സാധ്യതും മുന്നിൽ കണ്ട് പെനാൽറ്റി എടുക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടായിരിക്കണം. ആ ആത്മവിശ്വാസം നിങ്ങളുടെ ചുറ്റുമുള്ള ആളുകളിലാണ് എന്ന് ഞാൻ കരുതുന്നു.

യൂറോ 2024 ആരംഭിച്ചതിന് ശേഷം യുകെ ഫുട്ബോൾ പോലീസിംഗ് യൂണിറ്റിന് ഇംഗ്ലണ്ട് കളിക്കാർക്കെതിരെ 600 ഓളം ഓൺലൈൻ വംശീയാധിക്ഷേപ പരാതികൾ ലഭിച്ചതായി പ്രസ് അസോസിയേഷൻ കഴിഞ്ഞ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ടോണിയും ഓൺലൈൻ വംശീയാധിക്ഷേപം അനുഭവിക്കുന്നതിൽ അപരിചിതനല്ല. 2023 മാർച്ചിൽ, ടോണിയെ വംശീയമായി അധിക്ഷേപിച്ചതിന് ശേഷം ഒരാൾക്ക് മൂന്ന് വർഷത്തേക്ക് രാജ്യവ്യാപകമായി സ്റ്റേഡിയം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ, 28 കാരൻ നാലാഴ്ചയ്ക്കിടെ രണ്ട് തവണ അനുഭവിച്ച “അധിക്ഷേപങ്ങളെ അദ്ദേഹത്തിന്റെ ക്ലബ് ബ്രെൻ്റ്‌ഫോർഡ് അപലപിച്ചിരുന്നു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?