നിലവിൽ ഏതെങ്കിലും ഫുട്ബോൾ താരത്തിന് മോശം സമയമുണ്ടെങ്കിൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ബ്രസീൽ താരമായ നെയ്മർ ജൂനിയർ. പരിക്ക് കാരണം ഒരു വർഷത്തോളമാണ് അദ്ദേഹം കളിക്കളത്തിൽ നിന്നും മാറി നിന്നത്. അതിലൂടെ കോപ്പ അമേരിക്ക അടക്കം നിരവധി ടൂർണമെന്റുകളും അദ്ദേഹത്തിന് നഷ്ട്ടമായി. പരിക്കിൽ നിന്നും മുക്തി നേടിയ ശേഷം നെയ്മർ കുറച്ച് ആഴ്ചകൾ മാത്രമേ ആയുള്ളൂ അൽ ഹിലാലിന്റെ കൂടെ ജോയിൻ ചെയ്തിട്ട്. എന്നാൽ വീണ്ടും അദ്ദേഹത്തിന് പരിക്ക് ഏറ്റു.
കേവലം ഏഴ് മത്സരങ്ങൾ മാത്രമാണ് നെയ്മർ ക്ലബിന് വേണ്ടി കളിച്ചിട്ടുള്ളത്. പരിക്ക് മൂലം ഇനിയും ജനുവരി വരെ അദ്ദേഹത്തിന് വിശ്രമം വേണ്ടി വരും. ഇക്കാര്യത്തിൽ അൽ ഹിലാൽ ടീം മാനേജ്മെന്റിന് നെയ്മറിന്റെ കാര്യത്തിൽ ക്ഷമ നശിച്ചിട്ടുണ്ട്. അടുത്ത ജനുവരിയോടെ താരത്തിന്റെ കരാർ അവസാനിപ്പിച്ച് പറഞ്ഞ് വിടും എന്ന റൂമറുകൾ ശക്തമായി നില നിൽക്കുന്നുണ്ട്.
അൽ ഹിലാലിന്റെ അടുത്ത നീക്കവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അടുത്ത സമ്മർ ട്രാൻസ്ഫറിൽ അൽ ഹിലാൽ സ്വന്തമാക്കാൻ പദ്ധതിയിടുന്നു. നിലവിൽ അൽ നാസറിന് വേണ്ടിയാണ് റൊണാൾഡോ കളിക്കുന്നത്. അടുത്ത വർഷം ക്ലബുമായുള്ള കരാർ താരത്തിന് അവസാനിക്കും. അതുകൊണ്ടുതന്നെ താരത്തിന് മികച്ച ഒരു ഓഫർ വാഗ്ദാനം ചെയ്യാനാണ് അൽ ഹിലാൽ ഇപ്പോൾ ആലോചിക്കുന്നത്.
അൽ ഹിലാലിലേക്ക് റൊണാൾഡോ വരാൻ തയ്യാറെടുക്കാനുള്ള സാദ്ധ്യതകൾ കുറവാണ്. എപ്പോഴൊക്കെ അൽ ഹിലാൽ അൽ നാസർ മത്സരങ്ങൾ വെച്ചിട്ടുണ്ടോ അപ്പോഴൊക്കെ അവരുടെ ആരാധകർ റൊണാൾഡോയെ വളരെയധികം മോശമായിട്ടാണ് പെരുമാറാറുള്ളത്. 39 കാരനായ റൊണാൾഡോ ഇപ്പോഴും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.