ഗാരത് ബെയ്ല്‍ മടങ്ങിയെത്തുന്നു

റയല്‍ മാഡ്രിഡ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗാരത് ബെയ്ല്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തുന്നു. പരിക്കുമൂലം ബെയ്‌ലിന് രണ്ട് മാസത്തോളം കളത്തിനിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കാലിനേറ്റ പരിക്കാണ് ബെയിലിനേ 63 ദിവസത്തോളം ടീമിന് പുറത്തിരുത്തിയത്.

ചൊവ്വാഴ്ച്ച നടക്കുന്ന കിംഗ്‌സ് കപ്പില്‍ ഫുലന്‍ബര്‍ദായ്‌ക്കെതിരെ ബെയ്ല്‍ കളിക്കുമെന്നാണ് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെതിരെ 3-1 ജയത്തിന് ശേഷം താരം റയലിന് വേണ്ടി ജേഴ്‌സി അണിഞ്ഞിട്ടില്ല.

“ചൊവ്വാഴ്ച്ച ബെയ്ല്‍ കളത്തിറങ്ങും. അവന്റെ അസുഖം ഭേതപ്പെട്ടിട്ടുണ്ട്.” റയല്‍ പരിശീലകന്‍ സിദാന്‍ പറഞ്ഞു. നേരത്തെ സിദാനോട് ബെയ്‌ലിന്റെ മടങ്ങി വരവിനേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിയ്ക്ക് അതിനേക്കുറിച്ച് അറിയില്ല എന്നായിരുന്നു പറഞ്ഞിരുന്നത്.

ബെയ്‌ലിനേയും ക്രിസ്റ്റ്യാനോയേയും ബെന്‍സേമയേയും വീണ്ടും ഒരുമിച്ച് കാണുന്നതില്‍ സന്തോഷമുണ്ട്.ഏറെ നാളുകള്‍ക്ക് ശേഷമാണ് മൂവരും ഒരുമിച്ച് കളിക്കാനിറങ്ങുന്നത്.സിദാന്‍ കൂട്ടിച്ചേര്‍ത്തു.

Read more

റയലിനു വേണ്ടി 159 കളികളില്‍ നിന്നായി ബെയ്ല്‍ 70 ഗോള്‍ നേടിയിട്ടുണ്ട്.ബെയ്‌ലിന്റെ വരവോടെ റയല്‍ കൂടുതല്‍ കരുത്താര്‍ജ്ജിയ്ക്കുമെന്നാണ് കുതുന്നത്.നിലവില്‍ ലാലിഗയില്‍ ബാഴ്‌സയ്ക്കും വലന്‍സിയയ്ക്കും പിന്നില്‍ മൂന്നാമതാണ് റയല്‍.