ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് റയൽ മാഡ്രിഡ്. പരിശീലകനായ കാർലോ അൻസലോട്ടിയുടെ കീഴിൽ തകർപ്പൻ പ്രകടനമാണ് താരങ്ങൾ കാഴ്ച വെക്കുന്നത്. കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് ഇതിഹാസമായ കിലിയൻ എംബാപ്പയെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും കരുത്തരായ ടീമായി മാറാൻ റയൽ മാഡ്രിഡിന് സാധിച്ചു.
ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ പ്രകാരം സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഈ വർഷത്തെ കരാർ പുതുക്കിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. വർഷങ്ങളായി റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബ്രസീലിയൻ താരമാണ് വിനീഷ്യസ്. എംബാപ്പയേക്കാൾ തുക തന്നാൽ താരം റയൽ മാഡ്രിഡിൽ തുടരാം അല്ലെങ്കിൽ കരാർ പുതുക്കാതെ ക്ലബ് വിടും. ഇതാണ് റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്.
എംബാപ്പയുടെ വരവിൽ റയൽ മാഡ്രിഡിലെ പല താരങ്ങൾക്കും അതൃപ്തിയുണ്ടായിരുന്നു. ടീമിൽ എംബാപ്പയെ ഉയർത്തി മറ്റുള്ള താരങ്ങൾക്ക് അവസരം നിഷേധിക്കുകയാണ് റയൽ മാനേജ്‌മന്റ് ചെയ്യുന്നത് എന്നാണ് പല മുൻ താരങ്ങളുടെയും വാദം. സ്പാനിഷ് ലീഗില്‍ പോരാട്ടം ശക്തമായി നടക്കവെയാണ് വിനീഷ്യസ് റയല്‍ വിടാനൊരുങ്ങുന്നത്. 22 മത്സരത്തില്‍ നിന്ന് 49 പോയിന്റോടെയാണ് റയല്‍ മാഡ്രിഡാണ് തലപ്പത്ത് നില്‍ക്കുന്നത്.